പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി!

Divya John
പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി! വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നെഹ്രുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കിൽ ജനങ്ങളെയാണോ കുറ്റം പറയുക. എന്തുകൊണ്ടാണ് ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാത്തതെന്നും ട്വിറ്ററിലൂടെ രാഹുൽ ചോദിച്ചു. രാജ്യത്തെ കൽക്കരി ക്ഷാമവും തുടർന്നുണ്ടായ വൈദ്യുതി ക്ഷാമവും പരിഹരിക്കാൻ കഴിയാത്തതിൽ നെഹ്രുവിനെ കുറ്റം പറയേണ്ടിവരുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ മുൻകാല പ്രസംഗങ്ങളുടെ വീഡിയോയും രാഹുൽ പങ്കുവച്ചു.






   വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്ന മോദിയുടെ ചാനൽ ചർച്ചകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. നിലവിൽ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണ്. കൽക്കരി വിതരണത്തിൽ കാര്യമായ വീഴ്ചയുണ്ടായെന്നും കോൺഗ്രസ് ആരോപിച്ചു. തലസ്ഥാനമായ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കി. 






  കൽക്കരി ക്ഷാമം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിസന്ധി അടുത്ത മാസം കൂടിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. 2021 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉത്പാദിപ്പിച്ചു. രാജ്യത്ത് നിലവിൽ കൽക്കരി പ്രതിസന്ധി ഇല്ലെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. കൽക്കരി ക്ഷമാമാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ മാസം 27വരെ 1.6ശതമാനം കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായത്. 




കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കി. നിലവിൽ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണ്. കൽക്കരി വിതരണത്തിൽ കാര്യമായ വീഴ്ചയുണ്ടായെന്നും കോൺഗ്രസ് ആരോപിച്ചു. കൽക്കരി ക്ഷമാമാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ മാസം 27വരെ 1.6ശതമാനം കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായത്. കൽക്കരി ക്ഷാമം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിസന്ധി അടുത്ത മാസം കൂടിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Find Out More:

Related Articles: