എൽഡിഎഫ് സ്ഥാനാർത്ഥി; ഡോ ജോ ജോസഫ് ആരാണ്?

Divya John
 എൽഡിഎഫ് സ്ഥാനാർത്ഥി; ഡോ ജോ ജോസഫ് ആരാണ്? പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ നേരിടാൻ എൽഡിഎഫ് രംഗത്തിറക്കുന്നത് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദൻ ഡോ ജോ ജോസഫിനെയാണ്. ഡോ ജോ ജോസഫിനെ അപ്രതീക്ഷിതമായാണ് സ്ഥാനാ‍ർത്ഥിത്വം തേടിയെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി ആരാണെന്ന് വ്യക്തമായി. സിപിഎം സ്വന്തം ചിഹ്നത്തിൽ ഒരു ഡോക്ടറെ മത്സരിപ്പിക്കുകയാണ്. പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. അരുവിത്തുറ സെന്റ് ജോ‍ർജ്ജ് സ്കൂളിൽ നിന്നാണ് പ്രീഡിഗ്രി വിദ്യാഭ്യാസം.






   കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും ഒഡീഷയിലെ എസ്സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി എയിംസിൽ നിന്നും കാ‍ർഡിയോളജിയിൽ ഡിഎം സ്വന്തമാക്കി. കളപ്പുരക്കൽ പറമ്പിൽ ജെ വി ജോസഫിന്റെയും എം ടി ഏലിക്കുട്ടിയുടേയും മകനായ ജോ ജോസഫ് 1978 ഒക്ടോബ‍ർ 30-നാണ് ജനിച്ചത്.എൽഡിഎഫ് കൺവീന‍ർ ഇ പി ജയരാജനാണ് ഡോ ജോ ജോസഫിനെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചത്. മുന്നണിയിലെ എല്ലാ പാ‍ർട്ടികളുമായി ബന്ധപ്പെട്ട് ച‍ർച്ച നടത്തിയ ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ കാ‍ർഡിയോളജി സംഘടനകളുടെ ഭാരവാഹിയാണ് അദ്ദേഹം. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ലേഖനങ്ങളും ഡോ ജോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.







  ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ എൻജിഒയായ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ട്രസ്റ്റികൂടിയാണ് ഡോ ജോ ജോസഫ്. 2012 മുതൽ എറണാകുളം ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ദനായി പ്രവ‍ർത്തിച്ചുവരികയാണ്. കോട്ടയം പൂഞ്ഞാ‍ർ സ്വദേശിയായ ഇദ്ദേഹത്തിന്റെ ജീവിത പങ്കാളി ഡോ ദയ പാസ്കലാണ്. തൃശൂ‍ർ ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് ദയ പ്രവ‍ർത്തിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ് ഡോ ജോ ജോസഫ്. 







  എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹം കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളുടെ അംഗീകാരം നേടിയ ആളാണെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കര വാഴക്കാല സ്വദേശിയാണ് അദ്ദേഹം. മുന്നണിയിൽ ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇടതു മുന്നണി വൻ ശക്തിയാണെന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിത്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിനുള്ള പദ്ധതികളുമായി ജനങ്ങളെ സമീപിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Find Out More:

Related Articles: