രാഷ്ട്രീയ പാർട്ടി ഉടനില്ല; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ!

Divya John
  രാഷ്ട്രീയ പാർട്ടി ഉടനില്ല; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ! പടിഞ്ഞാറൻ ചമ്പാരൻ ഗാന്ധി ആശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 3,000 കിലോമീറ്റർ നടത്തും. അടുത്ത മൂന്ന് നാല് വർഷത്തേക്ക് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം നിലവിലില്ലെന്നും പാർട്ടി പ്രഖ്യാപന സാധ്യതകൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ വർഷം ഒക്ടോബർ മൂന്ന് മുതൽ ബിഹാറിൽ പദയാത്ര നടത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാറിലെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനാണ് പദയാത്ര നടത്തുന്നത്. ഏകദേശം 17,000 മുതൽ 18,000 ആളുകളുമായി സംസാരിച്ച് അവരെ ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പാർട്ടിയെന്ന ആശയം ജനങ്ങളിൽ നിന്ന് ഉണ്ടായാൽ ഇക്കാര്യത്തിൽ ആലോചന നടത്തും.







  പാർട്ടി രൂപീകരിക്കേണ്ടിവന്നാൽ അത് പ്രശാന്ത് കിഷോറിന്റെ പാർട്ടി ആയിരിക്കില്ല, ഇത് ജനങ്ങളുടെ പാർട്ടിയായിരിക്കും" - എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.  "സമീപ ഭാവിയിൽ ബിഹാറിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് തൻ്റെ പദ്ധതിയിലില്ല.  പ്രശാന്ത് കിഷോറിൻ്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിർണായക യോഗത്തിൽ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. പ്രശാന്തിനെ പാർട്ടിയുടെ ഭാഗമാക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് ഇല്ലെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയത്. പാർട്ടിയെ പുനരുജ്ജീവിക്കാനുള്ള ശ്രമങ്ങൾക്കായി പ്രശാന്ത് കിഷോറിന് പൂർണ പൂർണസ്വാതന്ത്ര്യം നൽകുന്നതിൽ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നാണ് റിപ്പോർട്ട്.







  കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ദിവസങ്ങൾക്കകമാണ് നിർണായക രാഷ്ട്രീയ നീക്കവുമായി പ്രശാന്ത് കിഷോർ മുന്നോട്ട് നീങ്ങുന്നത്. സ്വദേശമായ ബിഹാറിലാകും പുതിയ രാഷ്ട്രീയ പരീക്ഷണമെന്ന് പ്രശാന്ത് കിഷോർ ആദ്യം വെളിപ്പെടുത്തിയിരുന്നു. ബിഹാറിലെ ജാതി സമവാക്യങ്ങൾ മറികടന്ന് ജനകീയ പ്രസ്ഥാനം രൂപീകരിക്കുക എളുപ്പമല്ലെന്ന് മനസിലാക്കിയാണ് പ്രശാന്ത് കിഷാർ പദയാത്രയുമായി മുന്നോട്ട് പോകുന്നത്. പ്രശാന്തിൻ്റെ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ ചലനമൊന്നും സൃഷ്ടിക്കില്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു.








  പ്രശാന്ത് കിഷോറിൻ്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിർണായക യോഗത്തിൽ നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നിരുന്നു. പ്രശാന്തിനെ പാർട്ടിയുടെ ഭാഗമാക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് ഇല്ലെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയത്. പാർട്ടിയെ പുനരുജ്ജീവിക്കാനുള്ള ശ്രമങ്ങൾക്കായി പ്രശാന്ത് കിഷോറിന് പൂർണ പൂർണസ്വാതന്ത്ര്യം നൽകുന്നതിൽ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നാണ് റിപ്പോർട്ട്.

Find Out More:

Related Articles: