തൃക്കാക്കര ഇലക്ഷൻ; ഹൈബി ഈഡനോട് ക്ഷമ ചോദിക്കണമെന്ന് വിഡി സതീശൻ!

Divya John
 തൃക്കാക്കര ഇലക്ഷൻ; ഹൈബി ഈഡനോട് ക്ഷമ ചോദിക്കണമെന്ന് വിഡി സതീശൻ! കൊച്ചി മെട്രോയ്ക്ക് എക്സ്റ്റൻഷൻ ആവശ്യപ്പെട്ട് ഹൈബി ഈഡൻ പാർലമെന്റിൽ രണ്ട് തവണ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവ് വേണമെങ്കിൽ ഹാജരാക്കാമെന്ന് സതീശൻ പറഞ്ഞു. തൃക്കാക്കരയിലേക്ക് ഉമ്മൻ ചാണ്ടി സർക്കാർ രണ്ടാം ഘട്ടത്തിൽ ആലോചിച്ച മെട്രോയുടെ എക്സ്റ്റൻഷന്റെ കാര്യത്തിൽ ആറ് വർഷമായിട്ടും എൽഡിഎഫ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ. സിൽവർ ലൈന് എതിരായി കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ട കോൺഗ്രസ് എംപിമാർ കൊച്ചി മെട്രോയുടെ തൃക്കാക്കര എക്സ്റ്റൻഷനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന മന്ത്രി പി രാജീവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 



  പി രാജീവ് ആരോപണം പിൻവലിച്ച് ഹൈബി ഈഡനോട് ക്ഷമ ചോദിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. അതുകൊണ്ട് ആ പരിപ്പ് ഇവിടെ വേവില്ല. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കുന്ന പാർട്ടി കോൺഗ്രസാണ്. ഭൂരിപക്ഷ വർഗീയതയുമായി ഒട്ടിനിൽക്കുന്ന പി സി ജോർജ്ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അനുഗ്രഹം വാങ്ങിയത് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫാണ്. പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത നടപടി നാടകമാണെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും സതീശൻ പറഞ്ഞു. 




  ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ലെന്നാണ് മന്ത്രി രാജീവ് പറയുന്നത്. പാർലമെന്റ് അർബൻ ഡെവലപ്മെന്റ് കമ്മിറ്റിയിലും മെട്രോ റെയിൽ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് ഹൈബി ഈഡൻ നിരന്തരം ആവശ്യപ്പെട്ടതിന്റെ രേഖകൾ ഹാജരാക്കാം. കൊച്ചിയിൽ കേന്ദ്രമന്ത്രി എത്തിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായാണ് വിഷയം ഹൈബി ഈഡൻ പാർലമെന്റിൽ ഉന്നയിച്ചതെന്ന് മന്ത്രിയൊന്ന് കാണണം. എന്നിട്ട് മന്ത്രി രാജീവ് ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് ആരോപണം പിൻവലിക്കണം. 




 യുഡിഎഫിനെതിരെ പറയുമ്പോൾ മൂന്നുവട്ടം ആലോചിക്കണമെന്നും സതീശൻ പറഞ്ഞു.  പി രാജീവ് ആരോപണം പിൻവലിച്ച് ഹൈബി ഈഡനോട് ക്ഷമ ചോദിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സിൽവർ ലൈന് എതിരായി കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ട കോൺഗ്രസ് എംപിമാർ കൊച്ചി മെട്രോയുടെ തൃക്കാക്കര എക്സ്റ്റൻഷനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന മന്ത്രി പി രാജീവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Find Out More:

Related Articles: