സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വന്തം വീട്ടിൽ കിടന്നുറങ്ങണോ; സുധാകരൻ!

Divya John
 സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വന്തം വീട്ടിൽ കിടന്നുറങ്ങണോ; സുധാകരൻ! ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ ഭാവി നിർണയിക്കുക നിങ്ങളാണ്. മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാത്രം ഈ തെരഞ്ഞെടുപ്പിനെ യുഡിഎഫ് കാണുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. സ്വസ്ഥതയോടെയും സമാധാനത്തോടെയും അവരവരുടെ വീടുകളിൽ കിടന്നുറങ്ങണോയെന്ന് വിധിയെഴുതാനുള്ള അവകാശം തൃക്കാക്കരയിലെ വോട്ടർമാർക്കാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.  പിണറായി വിജയൻ നയിക്കുന്ന അഴിമതിക്കാരുടെ കൂട്ടം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് നമുക്കറിയാം. ഈ നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാർട്ടിയെയും വളർത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയൻ വീണ്ടും അധികാരമേറ്റത്.





   മുൻകാലങ്ങളിൽ, തെറ്റിദ്ധരിക്കപ്പെട്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് ചെയ്തവർ തന്നെ ഇന്ന് അതോർത്ത് തല തല്ലി കരയുന്ന കാഴ്ച കേരളമാകെ നമ്മൾ കാണുകയാണെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി. തൃക്കാക്കരയിലെ വോട്ടർമാരോട് എന്ന തലക്കെട്ടോടെയാണ് കെ സുധാകരൻ്റെ പോസ്റ്റ് പങ്കുവച്ചത്. നെയിം ബോർഡ്‌ വച്ച പോലീസുകാരാണ് ഇന്നലെകളിൽ നിങ്ങളുടെ ഉറക്കമുണർത്തി, അനുവാദമില്ലാതെ വീടിനകത്തു കയറി ആ കമ്മീഷൻ കുറ്റി കുത്തിയതെങ്കിൽ, നാളെകളിൽ ജയിലുകളിൽ നിന്ന് കൊടി സുനിമാരെ ഇറക്കി സിപിഎം ആ കൃത്യം നിർവഹിക്കും. ബംഗാളിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാൻ കൈയ്യിൽ തോക്കും കൊടുത്ത് സിപിഎം പറഞ്ഞു വിട്ടത് ഇത്തരത്തിലുള്ള ക്രിമിനലുകളെയാണ്. 






ഇവിടെയും അതാവർത്തിക്കപ്പെടണോ എന്നും സുധാകരൻ ചോദിച്ചു. സ്വന്തം വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന്‌ കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരിൽ പിണറായി സർക്കാരിന് വോട്ട് ചെയ്യാൻ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ, ഓർക്കുക... നിങ്ങളിവിടെ സൃഷ്ടിക്കാൻ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണെന്ന് കെ സുധാകരൻ പറഞ്ഞു.  





 മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാത്രം ഈ തെരഞ്ഞെടുപ്പിനെ യുഡിഎഫ് കാണുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. ഈ മണ്ണിൽ ജനിച്ചു വളർന്ന ഓരോ മനുഷ്യന്റെയും നിലനിൽപ്പിന്റെ, അവരുടെ സുരക്ഷിതത്വത്തിന്റെ, ആത്മാഭിമാനത്തിന്റെ കാര്യമാണ് ഞങ്ങൾക്ക് സംസാരിക്കുവാനുള്ളത്. തൃക്കാക്കരയിലെ ജനങ്ങൾ ഞങ്ങളെ കേൾക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.  
 

Find Out More:

Related Articles: