ഉമ തോമസിൻ്റെ വൈറൽ ചിത്രം; വിവാദങ്ങൾക്ക് പ്രതികരണം നൽകി ചിത്രം പകർത്തിയ അരുൺ!

Divya John
 ഉമ തോമസിൻ്റെ വൈറൽ ചിത്രം; വിവാദങ്ങൾക്ക് പ്രതികരണം നൽകി ചിത്രം പകർത്തിയ അരുൺ! കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടലുകൾ തെറ്റിച്ച മിന്നും വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ഉമ തോമസിൻ്റെ ചിത്രങ്ങൾ. പി ടി തോമസും തൃക്കാക്കരയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പിച്ച വിജയം. എന്നും തൃക്കാക്കരയ്ക്കൊപ്പം നിന്ന പി ടിയുടെ വിയോഗത്തിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കേണ്ടിവന്ന ഉമ തോമസ് യുഡിഎഫിന് വമ്പൻ വിജയമാണ് സമ്മാനിച്ചത്.






  തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിട്ടും പി ടി തോമസിൻ്റെ ചിത്രത്തിന് മുന്നിൽ നിന്ന് കരയുന്ന ചിത്രം പുറത്തുവിട്ടത് എന്തിനാണെന്ന ചോദ്യവുമുണ്ടായി. ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിക്കുകയാണ് ഫോട്ടോ പകർത്തിയ അരുൺ ചന്ദ്ര ബോസ്. പി ടി തോമസിൻ്റെ ചിത്രത്തിന് മുന്നിൽ നെടുവീർപ്പോടെ നിൽക്കുന്ന ഉമ തോമസിൻ്റെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ നിരവധിയായിരുന്നു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം യുഡിഎഫിൻ്റെ വാഹനറാലിയിൽ പങ്കെടുത്ത ശേഷം രാത്രി വീട്ടിൽ മടങ്ങിയെത്തിയ ഉമ തോമസ് പി ടിയുടെ ലൈബ്രറിയിൽ എത്തി. ഇവിടെ കെടാവിളക്കിൻ്റെ മുന്നിലാണ് പി ടിയുടെ ചിതാഭസ്‌മം സൂക്ഷിച്ചിരിക്കുന്നത്. മുറിയിൽ സൂക്ഷിച്ചിരിക്കുന്ന പി ടിയുടെ ചിത്രത്തിന് മുന്നിലെത്തിയതോടെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.







   ഇതിനിടെ അപ്രതീക്ഷിതമായി ഉമയുടെ ചിത്രം പകർത്തുകയായിരുന്നുവെന്ന് അരുൺ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പി ടി തോമസിൻ്റെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഉമ തോമസിൻ്റെ ഫോട്ടോ യാദൃശ്ചികമായി പകർത്തിയതെന്ന് സമയം മലയാളത്തോട് അരുൺ ചന്ദ്ര ബോസ് വ്യക്തമാക്കി. എല്ലാ ദിവസവും പി ടിയുടെ ചിത്രത്തിന് മുന്നിൽ തെളിയിച്ചുവച്ചിരിക്കുന്ന കെടാവിളക്കിൻ്റെ മുന്നിലെത്തി പ്രാർത്ഥിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നത്. പി ടിയുടെ പുസ്തക സൂക്ഷിപ്പ് മുറിയും വായനാ മുറിയും ഇതായിരുന്നു.ഗംഗ, ആലുവ, തിരുനെല്ലി എന്നിവടങ്ങളിൽ ഒഴുക്കാനായി കെടാവിളക്കിൻ്റെ മുന്നിലാണ് പി ടി തോമസിൻ്റെ ചിതാഭസ്‌മം സൂക്ഷിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേജിൽ എത്തിയപ്പോഴാണ് അവിടെ വെച്ചുള്ള ചിത്രം പകർത്തിയത്. 








 തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഫോട്ടോ - വീഡിയോ ഷൂട്ടിനാണ് മഹാരാജസിൽ എത്തിയത്, അവിടെ നിന്നെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായെന്ന് അരുൺ പറഞ്ഞു. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് അരുൺ കൂട്ടിച്ചേർത്തു. പിടിക്ക് ഏറെയിഷ്ടമുള്ള സ്ഥലമായ തെങ്ങോട് നടന്ന പ്രചാരണത്തിനിടെ ആളുകൾ പി.ടിയെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ കരഞ്ഞു. മുദ്രാവാക്യം വിളിപോലും കരയിച്ചു. അന്തരിച്ച പിടിക്ക് ഭക്ഷണം മാറ്റിവെക്കുന്നുവെന്ന പ്രചാരണങ്ങൾക്കും അരുൺ മറുപടി നൽകി. ഭക്ഷണം ഭക്ഷണം മാറ്റിവെക്കുന്ന രീതി വീട്ടിലും പുറത്തും ഉമയ്ക്കുണ്ട്. പ്രചാരണ പ്രവർത്തനങ്ങളുടെ സമയത്തും ഈ രീതി തുടർന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമല്ല ഇതെന്നും വിവാദങ്ങൾക്ക് മറുപടിയായി അരുൺ കൂട്ടിച്ചേർത്തു.

Find Out More:

Related Articles: