സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാർത്ഥ ഓഡിയോയുമായി ഷാജ് കിരൺ!

Divya John
 സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാർത്ഥ ഓഡിയോയുമായി ഷാജ് കിരൺ! പാലക്കാട് സ്വപ്ന സുരേഷ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവിധ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ സംഭാഷണത്തിൽ കൃത്രിമം കാണിച്ചുവെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് ഷാജ് കിരൺ.മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ശബ്ദരേഖ മറ്റൊരു സന്ദദർഭവുമായി ബന്ധപ്പെട്ടുള്ളതാണ്.




  അത് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഷാജ് മാധ്യമത്തോട് പറയുന്നു.  ബിലിവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ട് പോകുന്നത് എന്നാണ് സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. അതിന് പുറമെ, ശിവശങ്കറാണ് തനിക്ക് ഷാജിനെ പരിചയപ്പെടുത്തിയത് എന്ന സ്വപ്നയുടെ ആരോപണവും ഇയാൾ തള്ളുന്നുണ്ട്. ഇതുവരെ ശിവശങ്കറിനെ കണ്ടിട്ടില്ലെന്നും ഷാജ് കിരൺ ആവർത്തിച്ച് പറഞ്ഞു. അതേസമയം, സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നും യഥാർത്ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട് അത് പുറത്തുവിടുമെന്നും ഷാജ് മനോരമയോട് വ്യക്തമാക്കി.




  ഷാജിന്റെ വാക്കുകൾ ഇങ്ങനെ, "പിണറായി വിജയന്റെയും കോടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് എന്ന്'. ‘‘മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നൻ വക്കീൽ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നൻ വക്കീൽ വിളിച്ചത്. ഗൂഢാലോചനയിൽ പങ്കാളിയല്ല’ – ഷാജ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്ന സുരേഷ് ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും.




   മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ തനിക്ക് മുഖ്യമന്ത്രിയെ പരിചയമില്ലെന്നും അവർക്കായി ഇടപെട്ടിട്ടില്ലെന്നുമാണ് ഷാജ് കിരൺ പറയുന്നത്. ഷാജ് കിരൺ അടുത്ത സുഹൃത്തായിരുന്നെന്നും അദ്ദേഹം ഇടനിലക്കാരനായതിൻറെ തെളിവ് നാളെ പുറത്തു വരുമെന്നും സ്വപ്ന തന്നെയാണ് ഇന്നലെ പറഞ്ഞത്. പാലക്കാട്ട് നിന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സ്വർണക്കടത്ത് കേസ് രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് ഇക്കാര്യം പറഞ്ഞത്.
 

Find Out More:

Related Articles: