രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ​ഗോത്രവർ​ഗ വനിതയായി ദ്രൗപതി മുർമു!

Divya John
രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിതയായി ദ്രൗപതി മുർമു! ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി. ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർതഥി. രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത.മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി. 20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ എൻഡിഎ നേതൃത്വം തെരഞ്ഞെടുത്തത്. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.  



  എന്നാൽ ഇപ്പോഴും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ആശങ്ക തുടരുകയാണ്. പ്രതിപക്ഷ ഭരണപക്ഷ പാർട്ടികൾ രാഷ്ട്രപതി സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. എൻഡിഎ വിരുദ്ധ പാർട്ടികളായ ടിആർഎസ്, എസ്എഡി, എഎപി, ബിജെഡി, വൈഎസ്ആർസിപി, അകാലിദൾ എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന് വേണ്ടി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ സ്ഥാനാർത്ഥിത്വം നിരസിച്ചതോടെ പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.




  ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ചതോടെ കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. പ്രതിപക്ഷ യോഗം വിളിച്ചുചേർത്ത ടിഎംസി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഗാന്ധിയുടെയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെയും പേരുകൾ നിർദ്ദേശിച്ചു. ഇടതുപാർട്ടികളും ഗാന്ധിയുടെ പേരിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പവാർ തന്റെ തീരുമാനം പുനർചിന്തനം നടത്തണമെന്നും ആവശ്യവും ശക്തമാണ്. അതേസമയം, മറുപക്ഷത്ത്, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി സാധ്യതയുള്ളവരുടെ പേരുകളും സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട്. 




  കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മുൻ ജാർഖണ്ഡ് ഗവർണറും ഒഡീഷയിലെ ഗോത്രവിഭാഗം നേതാവായ ദ്രൗപതി മുർമു, ഛത്തീസ്ഗഡ് ഗവർണറും ഗോത്രവിഭാഗം നേതാവുമായ അനുസൂയ ഉയികെ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, കർണാടക ഗവർണറും ദളിത് നേതാവുമായ തവാർ ചന്ദ് ഗലോട്ട്, മുൻ ലോക് സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഒഡീഷയിലെ ഗോത്ര വിഭാഗം നേതാവ് ജൗൽ ഓരം എന്നിവരുടെ പേരുകളാണ് സജീവമായി കേൾക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. പ്രതിരോധ മന്ത്രി കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും നവീൻ പട്നായിിക്കുമായും സംസാരിച്ചിരുന്നു.

Find Out More:

Related Articles: