മാധ്യമവിലക്കും, പുതിയ പരിഷ്കാരങ്ങളുമില്ല; പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം!

Divya John
 മാധ്യമവിലക്കും, പുതിയ പരിഷ്കാരങ്ങളുമില്ല; പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം! മാധ്യമങ്ങളെ നിയമസഭയിലേയ്ക്ക് കയറ്റി വിട്ടില്ലെന്നും പ്രതിപക്ഷം സഭയ്ക്കുള്ളിൽ നടത്തിയ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സഭ ടിവി വഴി ലഭിച്ചില്ലെന്നും കാണിച്ച് വാർത്താ ചാനലുകൾ നൽകിയ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മാധ്യമങ്ങളുടെ വാദങ്ങൾ തള്ളി സ്പീക്കർ രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. നിയമസഭയിൽ മാധ്യമവിലക്കെന്ന റിപ്പോർട്ടറുകൾക്കു പിന്നാലെ സഭാ ടിവിയുടെ പ്രവർത്തനവും നിയമസഭയിലെ ചട്ടങ്ങളും വിവരിച്ച് സപീക്കർ എംപി രാജേഷ്. നിയമസഭയുടെ നടപടികൾ കാണിക്കാനുള്ളതാണ് സഭാ ടിവി. പ്രതിഷേധങ്ങളിൽ ചട്ടലംഘനമുണ്ടെങ്കിൽ അതു കാണിക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. നിയമസഭയിൽ പാസ് ഉള്ള എല്ലാ മാധ്യമപ്രവർത്തകർക്കും ഇപ്പോഴും പ്രവേശനമുണ്ടെന്നും പാസ് പുതുക്കാൻ അപേക്ഷ നൽകിയ എല്ലാവരുടെയും അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.




   സഭയിൽ മൊബൈൽ ഫോണുകളോ പ്ലക്കാർഡുകളോ കൊണ്ടുവരരുതെന്ന സഭാ ചട്ടങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചട്ടലംഘനങ്ങൾക്ക് കൂട്ടുനിൽക്കാൻ സഭയ്ക്ക് കഴിയില്ലെന്നനും സ്പീക്കർ പറഞ്ഞു.ചില മാധ്യമപ്രവ‍ർത്തകരെ പ്രതിപക്ഷ നേതാവിൻ്റെയും മന്ത്രിമാരുടെയും ഓഫീസുകളിലേയ്ക്ക് പോകുന്നതിനെ വാച്ച് ആൻ്റ് വാര‍്ഡ് വിലക്കി എന്ന് അന്വേഷണത്തിൽ മനസ്സിലായി. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ചീഫ് മാർഷലിനെ വിളിച്ച് വിശദീകരണം തേടുകയും മാധ്യമങ്ങളെ തടയരുതെന്ന് നിർദേശിക്കുകയും ചെയ്തു. സ്പീക്കറുടെ പ്രസ് സെക്രട്ടറി തന്നെ ഇക്കാര്യങ്ങൾ വിശദീകരിച്ചു. ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മനസ്സിലായിട്ടും മാധ്യമവിലക്ക് ഉണ്ടെന്ന വാർത്തകൾ പിൻവലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിച്ചില്ലെന്നും പ്രതിപക്ഷ പ്രചാരണം കാണിച്ചില്ലെന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സ്പീക്കർ തള്ളി.




  പാസുള്ള എല്ലാ മാധ്യമപ്രവർത്തകരെയും പ്രവേശിപ്പിച്ചു എന്നും അവർക്ക് നേരത്തെ പോകാൻ സ്വാതന്ത്യം ഉള്ളിടത്തെല്ലാം ഇപ്പോഴും പോകാമെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങളുടെ ക്യാമറ ക്രൂവിന് മീഡിയ റൂമിൽ മാത്രമാണ് പ്രവേശനം.നിയമസഭയിൽ സുരക്ഷ കർശനമാക്കണമെന്ന് നിർദേശിച്ചിരുന്നതായി സ്പീക്കർ പറഞ്ഞു. "സുരക്ഷ കർശനമാക്കണം, ജീവനക്കാരുടേത് അടക്കം പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ് ഉള്ള ഒരു മാധ്യമപ്രവർത്തകർക്കും മന്ത്രിമാരുടെയോ സ്പീക്കറുടെയോ പ്രതിപക്ഷ നേതാവിൻ്റെയോ ഓഫീസിൽ പോകുന്നതിനു വിലക്കില്ല." മാധ്യമങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടെന്നും എന്നാൽ ഇതിനെ മാധ്യമവിലക്കായി ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.




   മാധ്യമവിലക്കായി ചിത്രീകരിച്ചത് കടന്നു പോയി. അതേസമയം, മാധ്യമവിലക്ക് ഉണ്ടെന്നത് അബദ്ധത്തിൽ കൊടുത്ത വാർത്തയാണെന്നു തോന്നുന്നില്ലെന്നും ഇക്കാര്യങ്ങളിൽ ഒരു പരിഷ്കാരവും വരുത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ രാജ്യസഭാ നോമിനേഷൻ അടക്കമുള്ള ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം മാധ്യമങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സഭ ടിവി പൂർണമായും പ്രവർത്തനസജ്ജമായ ശേഷം സഭാ ടിവി വഴി മാത്രമാണ് ദൃശ്യങ്ങൾ നൽകുന്നത്. എന്നാൽ ഇതുവരെയില്ലാത്ത തരത്തിൽ എല്ലായിടത്തും ക്യാമറയ്ക്ക് അനുമതി നൽകണമെന്ന ആവശ്യമാണ് മാധ്യമങ്ങളിലൂടെ കണ്ടതെന്ന് സ്പീക്കർ ആരോപിച്ചു. ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും പ്രവർത്തിക്കുന്ന അതേ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സഭ ടിവിയും പ്രവർത്തിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

Find Out More:

Related Articles: