ഓട്ടോ ഡ്രൈവറിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക്; ഏക്നാഥ് ഷിൻഡെയുടെ ജീവിതം ഇങ്ങനെ!

Divya John
 ഓട്ടോ ഡ്രൈവറിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക്; ഏക്നാഥ് ഷിൻഡെയുടെ ജീവിതം ഇങ്ങനെ! വളരെ അടിത്തട്ടിൽ പ്രവർത്തിച്ച് മുകളിലേക്ക് എത്തിയ നേതാവ് എന്ന പ്രത്യേകതയും ഷിൻഡേയ്ക്കുണ്ട്. ണ്ട് ആഴ്ചകളോളം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നു. 2004 മുതൽ മഹാരാഷ്ട്ര നിയമസഭയിലെ സജീവ സാന്നിദ്ധ്യമാണ് ഏക്നാഥ് ഷിൻഡെ. അതേസമയം, ഓട്ടോ ഡ്രൈവറിൽ നിന്നും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി നിൽക്കുന്ന കഥയാണ് ഷിൻഡേയ്ക്ക് പറയാനുള്ളത്. മഹാരാഷ്ട്രയിലെ സതാര എന്ന ഗ്രാമത്തിൽ ജനിച്ച ഷിൻഡേ ഉപജീവനത്തിനായി കുടുംബത്തോടൊപ്പം മുംബൈയിലെ താനെയിലേക്ക് താമസം മാറ്റുകയായിരുന്നു.



   ഏകനാഥ് താനെയിലെ മംഗള ഹൈസ്‌കൂൾ ആന്റ് ജൂനിയർ കോളേജിൽ 11-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് കുടുംബത്തെ പുലർത്തുവാൻ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു. ബാൽ താക്കറേയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഷിൻഡേയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഭീഷണി ഉയർത്തിയത്. ഇതോടെ, മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുകുലുക്കിയ ഷിൻഡെ ആരാണെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. 1997ൽ താനെ മുൻസിപ്പൽ കോർപ്പറേഷനിൽ വിജയിച്ചാണ് അധികാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2004ൽ ആദ്യമായ മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച അദ്ദേഹം പിന്നീട്, 2009, 2014, 2019 വർഷങ്ങളിലും മണ്ഡലം നിലനിർത്തി.


   
2014ൽ ഫഡ്നാവിസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പൊതുമരാമത്ത മന്ത്രിസ്ഥാനവും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 2019ൽ ഉദ്ധവ് താക്കറെ സർക്കാരിൽ പൊതുജനാരോഗ്യ കുടുംബക്ഷേമ കാബിനറ്റ് മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. ഇതിന് പുറമെ, പല അധിക ചുമതലകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ സതാര എന്ന ഗ്രാമത്തിൽ ജനിച്ച ഷിൻഡേ ഉപജീവനത്തിനായി കുടുംബത്തോടൊപ്പം മുംബൈയിലെ താനെയിലേക്ക് താമസം മാറ്റുകയായിരുന്നു. 



ഏകനാഥ് താനെയിലെ മംഗള ഹൈസ്‌കൂൾ ആന്റ് ജൂനിയർ കോളേജിൽ 11-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് കുടുംബത്തെ പുലർത്തുവാൻ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തു.പിന്നീട് ശിവസേനയുടെ ആശയങ്ങൾ ആകർഷിച്ച ഷിൻഡേ പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. താനെ പാൽഘർ ഏരിയയിൽ നിന്ന് ഒരു പ്രധാന ശിവസേനാ നേതാവായി ഉയരുകയായിരുന്നു.

Find Out More:

Related Articles: