മുനീറിനെ കുറ്റപ്പെടുത്തി പി കെ ഫിറോസ് പറഞ്ഞെന്നത് വ്യാജവാർത്ത!

Divya John
 മുനീറിനെ കുറ്റപ്പെടുത്തി പി കെ ഫിറോസ് പറഞ്ഞെന്നത് വ്യാജവാർത്ത! മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ പ്രസ്താവനയിൽ ലീഗ് നേതാവായ പി കെ ഫിറോസിന്റെ മറുപടിയെന്നവണ്ണം പ്രചരിക്കുന്നത് വ്യാജവാർത്ത. യൂത്ത് ലീഗ് നേതാവായ പി കെ ഫിറോസിന്റെ പേരിൽ ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.  ലിംഗ സമത്വമെന്ന വിഷയത്തിൽ ലീഗ് എം കെ മുനീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ പി കെ ഫിറോസ് രംഗത്തുവന്നു എന്ന തരത്തിലാണ് പ്രചരണം. 24 ന്യൂസിന്റെ ഓൺലൈൻ പോർട്ടലിന്റെ പേരിലുള്ള വാർത്തയുടെ സ്ക്രീൻഷോട്ട് വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. 'മുനീറിന്റെ അഭിപ്രായം പക്വതയില്ലായ്മ, പാന്റ് ആർക്കും ധരിക്കാവുന്ന വസ്ത്രം' പി കെ ഫിറോസ് എന്ന തലക്കെട്ടുമായി 24 ന്യൂസ് നൽകി എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.







  വാർത്തയിൽ ഫിറോസിന്റെ ജീൻസും ടീഷർട്ടും ധരിച്ച മകൾക്കൊപ്പമുള്ള ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സ്ക്രീൻഷോട്ടിലുള്ള ഫോണ്ട് 24ന്റേതല്ലെന്നും അതിന് പുറമെ തലക്കെട്ടിൽ അക്ഷരത്തെറ്റുണ്ടെന്നും മാധ്യമം വ്യക്തമാക്കുന്നു. 'ധരിക്കാവുന്ന' എന്ന വാക്കിന് പകരം 'ധരിക്കാവുന' എന്നാണ് കൊടുത്തിരിക്കുന്നത്. ചാനൽ അധികൃതർ വ്യക്തമാക്കുന്നു. പി കെ ഫിറോസ് പറഞ്ഞുവെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമായ വാർത്തയാണ്. തങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി 24 ന്യൂസ് തന്നെ രംഗത്തുവന്നു."സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാകണം, എന്നാൽ ഇനി മുതൽ സ്കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്റൂമേ ഉണ്ടാകൂ.






  സ്ത്രീയുടെ സ്വകാര്യതയെ മറികടക്കാനാണ് ഇവരുടെ ശ്രമം. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇടണമെന്ന് പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരുകയില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാൻ്റ് ഇടീക്കുന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം." "ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്.








   എന്തുകൊണ്ട് അവിടെ ആണിൻ്റെ സ്ഥാനത്തിനു കൂടുതൽ വില കൊടുക്കുന്നു. ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. തിരിച്ചു പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല. എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്കു പോകും. ജെൻഡർ ന്യൂട്രാലിറ്റി എന്നു പറഞ്ഞുകൊണ്ട് ജെൻഡർ ഇൻഇക്വാലിറ്റി ഉണ്ടാക്കുകയാണ്. സ്ത്രീകളെ വീണ്ടും അധപതനത്തിലേക്കു കൊണ്ടുപോകുകയും പുരുഷകോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്നു വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതാണ്. നമുക്കാവശ്യം ലിംഗനീതിയാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

Find Out More:

Related Articles: