ഭാരത് ജോഡോ യാത്ര തീരും വരെ നിലത്തേ ഇരിക്കൂ'; കടുത്ത അമർഷം പ്രകടിപ്പിച്ച് കെ മുരളീധരൻ!

Divya John
 ഭാരത് ജോഡോ യാത്ര തീരും വരെ നിലത്തേ ഇരിക്കൂ'; കടുത്ത അമർഷം പ്രകടിപ്പിച്ച് കെ മുരളീധരൻ! രാഹുൽ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടിൽ നിന്ന് കേരള അതിർത്തിയായ പാറശ്ശാലയിൽ പ്രവേശിച്ചത് മുതൽ കെ മുരളീധരൻ ഒപ്പം നടക്കുന്നുണ്ട്. ഭാരത് ജോഡോ യാത്ര അവസാനിക്കും വരെ ഇനി നിലത്തേ ഇരിക്കൂയെന്ന് കെ. മുരളീധരൻ എം പി.  'നടക്കാത്തവർ വേദിയിലും, നടക്കുന്നവർ മുഴുവൻ പുറത്തുമാണ്. നടക്കാത്തവർ വേദിയിൽ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവൻ നിലത്തിരിക്കാനാണ് തീരുമാനം. സ്‌റ്റേജിൽ ഇനി കയറില്ല. രാഹുൽ ഗാന്ധിക്ക് ഒപ്പം കേരള അതിർത്തി വരെ നടക്കും,' കെ മുരളീധരൻ പ്രതികരിച്ചു.




രാഹുൽ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടിൽ നിന്ന് കേരള അതിർത്തിയായ പാറശ്ശാലയിൽ പ്രവേശിച്ചത് മുതൽ കെ മുരളീധരൻ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുൻ കെപിസിസി അദ്ധ്യക്ഷന് ഇടം കിട്ടിയില്ല. ഇതാണ് കോൺഗ്രസ് എംപി കൂടിയായ കെ മുരളീധരനെ ചൊടിപ്പിച്ചത്. ഭാരത് ജോഡോ യാത്രക്കിടെ വേദിയിൽ ഇരിപ്പിടം കിട്ടാത്തതിൽ പരസ്യമായി അമർഷം പ്രകടിപ്പിച്ചിരിക്കുകയാണ് കെ മുരളീധരൻ എംപി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളന പരിപാടി നിലത്തിരുന്നാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ കണ്ടത്. യാത്ര കഴിയുന്നതുവരെ താൻ സ്‌റ്റേജിൽ കയറില്ലെന്ന് കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാൻ കൂടിയായ കെ മുരളീധരൻ പറഞ്ഞു. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുടെയും യാത്ര കടന്നു പോകുന്നത്.





 ദിവസം 25 കിലോമീറ്റർ പിന്നീടാൻ ലക്ഷ്യമിട്ട് ആരംഭിച്ച യാത്ര 150 ദിവസം കൊണ്ട് 3,570 കിലോമീറ്റർ ദൂരം പിന്നിടും. ഉദയ്‌പൂർ ചിന്തൻ ശിബിരിലാണ് ഭാരത് ജോഡോ യാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. 150 ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ് ഇപ്പോൾ കേരളത്തിലൂടെ കടന്നു പോകുന്നത്. വലിയ ജനപിന്തുണയാണ് യാത്രക്ക് ലഭിക്കുന്നത്.  അതേസമയം ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിക്കുന്ന ടി ഷർട്ടിൻറെ വില ചർച്ചയാക്കി ബിജെപി. പ്രമുഖ ബ്രാൻഡായ ബർബറിയുടെ 41,000 രൂപ വിലവരുന്ന ടി ഷർട്ടാണ് രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.





 തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ "ഭാരതമേ കാണൂ" എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ആരോപണം.രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം, അദ്ദേഹം ധരിച്ചിരിക്കുന്നതിന് സമാനമായ ഡിസൈൻ ഉള്ള ബർബറിയുടെ ടി ഷർട്ടും അതിൻറെ വിലയുമാണ് ബിജെപി പങ്കുവെച്ച ചിത്രത്തിലുള്ളത്. ട്വീറ്റ് ശ്രദ്ധനേടിയതോടെ ഇതിന് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി.

Find Out More:

Related Articles: