കെഎസ്ആർടിസി ജീവനക്കാർക്ക് പെരുമാറ്റ ക്ലാസ്; ചിലവായി ഒരു കോടി രൂപയും! കെഎസ്ആർടിസി ജീവനക്കാർക്ക് പെരുമാറ്റ ക്ലാസ്. ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാൻ ഒരു രകോടി രൂപയുടെ പരിശീലന പരിപാടിയാണ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരുമായി ഇടപെടുന്ന മുൻനിര ജീവനക്കാരിൽ 10,000 പേരെയാണ് പരിശീലിപ്പിക്കുന്നത്. കാട്ടാക്കടയിൽ കൺസഷൻ പുതുക്കാനെത്തിയ മകളെയും അച്ഛനെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ജീവനക്കാർക്ക് കൂടി പരിശീലനം നൽകാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഉപഭോക്താവാണ് പ്രധാനിയെന്നും അവരെ സേവിക്കുന്നതാണ് പ്രധാനമെന്നുള്ള മഹാത്മാഗാന്ധിയുടെ വചനങ്ങൾ എല്ലാ ഡിപ്പോയിലും ഗാന്ധിജയന്തി ദിനം മുതൽ പ്രദർശിപ്പിക്കും.
ജില്ലാ തലത്തിൽ മാനേജ്‌മെന്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബിഹേവിയറൽ ചെയ്ഞ്ച് ക്ലാസ് നടപ്പാക്കും. വിവിധ പരിശീലനത്തിന് ഒരുകോടി രൂപ മാറ്റിവെച്ചു. ആദ്യമായി കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ എച്ച്ആർ വിഭാഗം രൂപീകരിക്കുന്നത്. അതിനു ശേഷം മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. ബസിന്റെ വിവരങ്ങൾ തേടി വരുന്നവരോടു പോലും പ്രകോപനമില്ലാതെ ജീവനക്കാർ മോശമായി പ്രതികരിക്കുന്നതായി നിരവധി പരാതികളുണ്ട്. പ്രകോപനപരമായി യാത്രക്കാർ സംസാരിക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്താൽ ബസ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു പരാതി നൽകണം.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ അച്ഛനെ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ എംഡി ബിജു പ്രഭാകർ മാപ്പു ചോദിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്ന് എംഡി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. വിവിധ പരിശീലനത്തിന് ഒരുകോടി രൂപ മാറ്റിവെച്ചു. ആദ്യമായി കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ എച്ച്ആർ വിഭാഗം രൂപീകരിക്കുന്നത്. അതിനു ശേഷം മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. ബസിന്റെ വിവരങ്ങൾ തേടി വരുന്നവരോടു പോലും പ്രകോപനമില്ലാതെ ജീവനക്കാർ മോശമായി പ്രതികരിക്കുന്നതായി നിരവധി പരാതികളുണ്ട്. പ്രകോപനപരമായി യാത്രക്കാർ സംസാരിക്കുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്താൽ ബസ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു പരാതി നൽകണം.