ജിതിൻ കോൺ​ഗ്രസ് പ്രവർത്തകൻ തന്നെ, തളളിപ്പറയില്ലെന്ന് വിടി ബൽറാം!

Divya John
  ജിതിൻ കോൺഗ്രസ് പ്രവർത്തകൻ തന്നെ, തളളിപ്പറയില്ലെന്ന് വിടി ബൽറാം!  സ‍ർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിതിന് എകെജി സെന്റർ ആക്രമണ കേസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റർ ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ അനുകൂലിച്ച് വിടി ബൽറാം. . കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോൾ സ‍ർക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻറാണ് പിടിയിലായ ജിതിൻ.



   ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ് അത് തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കുന്നു.അതേസമയം എകെജി സെന്റർ ആക്രണക്കേസിലെ എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എകെജി സെന്ററിന് നേരേ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാവരെയും പിടിക്കാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സിപിഎമ്മുകാരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും പിന്നിലുള്ളവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



  എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ലെന്നും കോൺഗ്രസ് നേതാവ് വിടി ബൽറാം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെൻററിന് നേരെ ആക്രമണമുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ ചർച്ചയായിരുന്നു. കേരളത്തിലുടനീളം പ്രതിഷേധം അലയടിച്ചു. എന്നാൽ മാസങ്ങളായിട്ടും പ്രതികളെ പിടിക്കാൻ കഴിയാതിരുന്നത് ഏറെ ചർച്ചായായിരുന്നു.


എകെജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിനന്ദൻ (AKG Centre). എകെജി സെന്റർ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.എകെജി സെന്റർ ആക്രമണം സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് കോൺഗ്രസും ബിജെപിയും പ്രചരിപ്പിച്ചത്. ഇ പി ജയരാജനെതിരെയും ഇത്തരത്തിൽ കള്ളപ്രചാരവേല നടന്നു. ഈ കള്ളപ്രചാരണം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വ്യക്തമാക്കുന്നതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Find Out More:

Related Articles: