വടക്കരും തെക്കരും തമ്മിലുള്ള വ്യത്യാസം; ചർച്ചയായി സുധാകരൻറെ പരാമർശം! തെക്കൻ കേരളത്തിന് ചരിത്രപരമായി തന്നെ ചില പ്രശ്നങ്ങളുണ്ടെന്നായിരുന്നു ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്. ഈ പരാമർശത്തിൻറെ സ്ക്രീൻഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരിക്കുന്നത്. വടക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാരെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരമാർശം ചർച്ചയാകുന്നു.'അതെ, അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ സഹോദരൻ ലക്ഷ്മണനും ഭാര്യ സീതക്കും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ്. കേരളത്തിൻറെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ലക്ഷ്മണൻ ആലോചിച്ചു.
രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന്. അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണൻറെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമൻ ലക്ഷ്മണൻറെ തോളത്തു തട്ടി പറഞ്ഞു. "അതെ, ഞാൻ നിൻറെ മനസ്സ് വായിച്ചു. ഇത്, നിൻറെ കുറ്റമല്ല, നമ്മൾ കടന്നു വന്ന മണ്ണിൻറെ പ്രശ്നമാണ്". ചിരിയോടെയായിരുന്നു സുധാകരൻറെ പരാമർശം.എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ശശി തരൂരുമായും മറ്റും ബന്ധപ്പെട്ടായിരുന്നു അഭിമുഖത്തിലെ മറ്റു ചോദ്യങ്ങൾ. കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ചും സുധാകരൻ സംസാരിക്കുന്നുണ്ട്.
ഇതിനിടെയാണ് തെക്കൻ ജില്ലകളെക്കുറിച്ചുള്ള വിവാദ പരാമർശം. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെയാണ് ഇത്തരമൊരു പരാമർശം നടത്താൻ കഴിയുന്നതെന്നാണ് പലരും ചോദിക്കുന്നത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണെന്നായിരുന്നു സുധാകരനോടുള്ള ചോദ്യം അതിന് കെപിസിസി അധ്യക്ഷൻ നൽകിയ മറുപടി ഇങ്ങനെ. വടക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാരെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരമാർശം ചർച്ചയാകുന്നു.
തെക്കൻ കേരളത്തിന് ചരിത്രപരമായി തന്നെ ചില പ്രശ്നങ്ങളുണ്ടെന്നായിരുന്നു ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്. ഈ പരാമർശത്തിൻറെ സ്ക്രീൻഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരിക്കുന്നത്. രാമൻ ലക്ഷ്മണൻറെ തോളത്തു തട്ടി പറഞ്ഞു. "അതെ, ഞാൻ നിൻറെ മനസ്സ് വായിച്ചു. ഇത്, നിൻറെ കുറ്റമല്ല, നമ്മൾ കടന്നു വന്ന മണ്ണിൻറെ പ്രശ്നമാണ്". ചിരിയോടെയായിരുന്നു സുധാകരൻറെ പരാമർശം.എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ശശി തരൂരുമായും മറ്റും ബന്ധപ്പെട്ടായിരുന്നു അഭിമുഖത്തിലെ മറ്റു ചോദ്യങ്ങൾ. കണ്ണൂരിലെ രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ചും സുധാകരൻ സംസാരിക്കുന്നുണ്ട്.