ജയിൽ മോചിതനായ ബിജെപി പ്രവർത്തകനെ പൂ മാലയിട്ട് സ്വീകരിച്ചു!

Divya John
 ജയിൽ മോചിതനായ ബിജെപി പ്രവർത്തകനെ പൂ മാലയിട്ട് സ്വീകരിച്ചു! അലഹബാദ് ഹൈക്കോടതിയാണ് ശ്രീകാന്തിന് ജാമ്യം അനുവദിച്ചത്. ശ്രീകാന്ത് ത്യാഗിയുടെ കുടുംബം കഴിയുന്ന നോയിഡയിലെ സെക്ടർ 93ബിയിൽ വലിയ വരവേൽപ്പാണ് നൽകിയത്. യുവതിയെ അധിക്ഷേപിച്ചതിന് ജയിൽ ശിക്ഷ ലഭിച്ച ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിക്ക് ജാമ്യം ലഭിച്ചു. എന്തെങ്കിലും വിഷയമുണ്ടായി കേസായാൽ ആരെങ്കിലും ജയിലിൽ പോയാൽ തീർച്ചയായും അയാൾക്ക് ജാമ്യം ലഭിക്കുമെന്നും എന്നെന്നേക്കുമായി ആരും ജയിലിൽ കഴിയില്ലെന്നും ശ്രീകാന്ത് ത്യാഗി പ്രതികരിച്ചു. തനിക്കൊപ്പം നിന്ന ത്യാഗി കുടുംബത്തിലെ ഓരോ അംഗങ്ങളോടും നന്ദി അറിയിക്കുന്നവെന്നും ശ്രീകാന്ത് ത്യാഗി കൂട്ടിച്ചേർത്തു. തൻ്റെ രാഷ്ട്രീയഭാവി തകർക്കുന്നതിന് വേണ്ടി തനിക്കെതിരെ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് നേരത്തെ ശ്രീകാന്ത് ത്യാഗി പറഞ്ഞിരുന്നു.




   ഇനിയും രാഷ്ട്രീയ പ്രവർത്തകനായി തന്നെ തുടരുമെന്നും ബിജെപി പ്രവർത്തകൻ തന്നെയായിരിക്കുമെന്നും ത്യാഗി പറഞ്ഞു. തനിക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ശ്രീകാന്ത് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.  പൂമാലയിട്ടാണ് ശ്രീകാന്തിനെ സ്വീകരിച്ചത്.കൂടാതെ മധുരപലഹാരങ്ങളും വിതരണം ചെയ്തു. യുവതിയെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിലാണ് ശ്രീകാന്തിന് ജയിൽ ശിക്ഷ ലഭിച്ചത്. 'ശ്രീകാന്ത് ത്യാഗി സിന്ദാബാദ്', 'ശ്രീകാന്ത് ഭൈയ്യ സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളോടെയാണ് ശ്രീകാന്തിനെ സ്വീകരിച്ചത്.





  അയൽവാസിയായ യുവതിയെ ശ്രീകാന്ത് മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. സെക്ടർ 93 ബിയിലെ പാർക്കിനടുത്തുള്ള പൊതുസ്ഥലം കൈയ്യേറി ശ്രീകാന്ത് മരം നട്ടു എന്നാരോപിച്ചായിരുന്നു തർക്കമുണ്ടായത്. കിസാൻ മോർച്ചയുടെ സജീവ പ്രവർത്തകനാണ് താനെന്ന് ശ്രീകാന്ത് ത്യാഗി പറഞ്ഞിട്ടുണ്ടെങ്കിലും കേസ് വന്നതോടെ ശ്രീകാന്ത് ത്യാഗി ബിജെപി പ്രവർത്തകൻ അല്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.



എന്തെങ്കിലും വിഷയമുണ്ടായി കേസായാൽ ആരെങ്കിലും ജയിലിൽ പോയാൽ തീർച്ചയായും അയാൾക്ക് ജാമ്യം ലഭിക്കുമെന്നും എന്നെന്നേക്കുമായി ആരും ജയിലിൽ കഴിയില്ലെന്നും ശ്രീകാന്ത് ത്യാഗി പ്രതികരിച്ചു. തനിക്കൊപ്പം നിന്ന ത്യാഗി കുടുംബത്തിലെ ഓരോ അംഗങ്ങളോടും നന്ദി അറിയിക്കുന്നവെന്നും ശ്രീകാന്ത് ത്യാഗി കൂട്ടിച്ചേർത്തു. തൻ്റെ രാഷ്ട്രീയഭാവി തകർക്കുന്നതിന് വേണ്ടി തനിക്കെതിരെ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് നേരത്തെ ശ്രീകാന്ത് ത്യാഗി പറഞ്ഞിരുന്നു. ഇനിയും രാഷ്ട്രീയ പ്രവർത്തകനായി തന്നെ തുടരുമെന്നും ബിജെപി പ്രവർത്തകൻ തന്നെയായിരിക്കുമെന്നും ത്യാഗി പറഞ്ഞു. തനിക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ശ്രീകാന്ത് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.

Find Out More:

Related Articles: