ഹിമാചൽ പ്രദേശ് ഇനി സുഖ്വിന്ദർ സിങ് സുഖു ഭരിക്കും! ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ശനിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് സുഖ്വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിൻ്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭ സിങ്ങിനെ മറികടന്നാണ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഹിമാചൽ പ്രദേശിൻ്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ് 58 കാരനായ സുഖ്വിന്ദർ സിങ് സുഖു. നദൗൺ മണ്ഡലത്തിൽ നിന്നും നാലുതവണ എംഎൽഎയായിട്ടുള്ള സുഖു കോൺഗ്രസിൻ്റെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായിരുന്നു.
ബസ് ഡ്രൈവറുടെ മകനായ സുഖു ഹിമാചൽ പ്രദേശ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ നാഷണൽ സ്റ്റുഡൻ്റ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. നിയമബിരുദധാരിയാണ്. പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് സുഖുവിനു പിന്തുണ നൽകുകയായിരുന്നു.ഇത് ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ വിജയമാണെന്നും കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി പോരാടിയാൽ ലഭിക്കുന്ന ഫലത്തിൻ്റെ ഉദാഹരണമാണിതെന്നും മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടി. വളരെ സന്തോഷമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പ്രതികരിച്ചു.
സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്, എഐസിസി ഇൻ ചാർജ് രാജീവ് ശുക്ല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, ഭൂപിന്ദർ സിങ് ഹൂഡ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസിനും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്കും ഇതൊരു പുതിയ തുടക്കമാണെന്നായിരുന്നു അശോക് ഗെഹ്ലോട്ടിൻ്റെ പ്രതികരണം. കോൺഗ്രസ് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ സുഖുവിന് കഴിയുമെന്ന് സച്ചിൻ പൈലറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന നിയമസഭയിലെ 68 ൽ 40 സീറ്റുകളും പിടിച്ചാണ് കോൺഗ്രസ് ഹിമാചൽ പ്രദേശ് തിരിച്ചുപിടിച്ചത്.
ഭരണകക്ഷിയായിരുന്ന ബിജെപി 25 സീറ്റിലേക്ക് ഒതുങ്ങി. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിൻ്റെ ഭാര്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭ സിങ്ങിനെ മറികടന്നാണ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഹിമാചൽ പ്രദേശിൻ്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സുഖ്വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയാണ് 58 കാരനായ സുഖ്വിന്ദർ സിങ് സുഖു. നദൗൺ മണ്ഡലത്തിൽ നിന്നും നാലുതവണ എംഎൽഎയായിട്ടുള്ള സുഖു കോൺഗ്രസിൻ്റെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായിരുന്നു. ബസ് ഡ്രൈവറുടെ മകനായ സുഖു ഹിമാചൽ പ്രദേശ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ നാഷണൽ സ്റ്റുഡൻ്റ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്.