ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ, ഒപ്പം അതീവ തിരക്കും!

Divya John
 ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ, ഒപ്പം അതീവ തിരക്കും! സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തും. പതിനെട്ടാംപടിയിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ (ഐആർബി) കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഒരു മിനിട്ടിൽ 80 പേർക്ക് പതിനെട്ടാംപടി ചവിട്ടാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ഭക്തർക്ക് സുഖദർശനം സാധ്യമാകുന്ന തരത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്.  ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർക്ക് താമസമുണ്ടാകാത്ത രീതിയിൽ ഫ്‌ളൈ ഓവറിലൂടെ ദർശനം പൂർത്തിയാക്കിയ ഭക്തർക്ക് തിരികെ പോകുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



   മാളികപ്പുറം, സന്നിധാനം, പതിനെട്ടാം പടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ഡിജിപി പോലീസ് ഉദ്യോഗസ്ഥർക്ക് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന താമസ സൗകര്യവും ഭക്ഷണശാലയും സന്ദർശിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി കെ ജയമോഹൻ നമ്പൂതിരി എന്നിവരെയും ഡിജിപി സന്ദർശിച്ചു. ദക്ഷിണ മേഖലാ ഐ ജി പി പ്രകാശ്, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആനന്ദ് ആർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മഹാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ ദർശനത്തിനെത്താനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡിജിപി പറഞ്ഞു. ഗതാഗത തടസമുണ്ടാകാതെ ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കും.



  ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ. ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിങ് വരുന്നത്.ഭക്തർ തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് സെഗ്മൻറുകളായി തിരിക്കുന്നത്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. 



  പോലീസിന് പുറമെ ആർ എ എഫ്, എൻ ഡി ആർ എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കും.ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഒരോ പോയിൻറുകളിലും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.

Find Out More:

Related Articles: