ബിനുവിനെ ചെയർമാനാക്കാൻ കഴിയില്ലെന്ന് കേരളാ കോൺഗ്രസ് എം!

Divya John
 ബിനുവിനെ ചെയർമാനാക്കാൻ കഴിയില്ലെന്ന് കേരളാ കോൺഗ്രസ് എം! ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം പ്രതിനിധിയായി ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന നിലപാട് കേരള കോൺഗ്രസ് എം സ്വീകരിച്ചതാണ് തീരുമാനം വൈകാൻ കാരണം.ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് എതിർപ്പ് ശക്തമായതോടെ പാലാ നഗരസഭയിലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നത. ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് എതിർപ്പ് ശക്തമായതോടെ പാലാ നഗരസഭയിലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നത. ആറ് ഇടത് അംഗങ്ങൾ നിലവിലുണ്ടെങ്കിലും ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കാനാണ് സിപിഎമ്മിൽ ധാരണയായത്. 




  ബിനു മാത്രമാണ് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥി എന്നതാണ് ഇതിനുള്ള മറ്റൊരു കാരണം.കേരള കോൺഗ്രസ് എം ഇടഞ്ഞതോടെ സാഹചര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നാണ് വിവരം. ചെയർമാൻ സ്ഥാനാർഥിയെ സിപിഎം തന്നെ തീരുമാനിക്കുമെന്നും ആരുടെയും ആഭ്യന്തര വിഷയങ്ങളിൽ സിപിഎം ഇടപെടാറില്ലെന്നും എ വി റസൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് എമ്മുമായി അഭിപ്രായ ഭിന്നതയില്ലെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നഗരസഭയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം അംഗത്തെ മർദിച്ചെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബിനു. കേരളാ കോൺഗ്രസ് നേതാവ് ബൈജു കൊല്ലംപറമ്പിലും ബിനുവും തമ്മിലാണ് ഏറ്റുമുട്ടിയത്.  




  മുൻപ് ബിജെപിയിൽ എത്തിയ ബിനു പിന്നീട് സിപിഎമ്മിൽ എത്തിയതും കേരള കോൺഗ്രസ് എമ്മിൻ്റെ എതിർപ്പിന് കാരണമാകുന്നുണ്ട്. പാലാ നഗരസഭയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിച്ചിട്ടുണ്ടെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സ്‌റ്റൻഡിങ് കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ച നിർദേശത്തിൽ എതിർപ്പുമായി ബൈജു രംഗത്തുവന്നതോടെ തർക്കം ശക്തമാകുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. ഈ സംഭവത്തിൽ ബിനുവിനെതിരെ കേസ് നിലവിലുണ്ട്.



ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കാനുള്ള സിപിഎമ്മിൻ്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണ് ജോസ് കെ മാണി വിഭാഗം സ്വീകരിക്കുന്നത്. ചെയർമാൻ സ്ഥാനാർഥിയെ സിപിഎം തന്നെ തീരുമാനിക്കുമെന്നും ആരുടെയും ആഭ്യന്തര വിഷയങ്ങളിൽ സിപിഎം ഇടപെടാറില്ലെന്നും എ വി റസൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് എമ്മുമായി അഭിപ്രായ ഭിന്നതയില്ലെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നഗരസഭയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം അംഗത്തെ മർദിച്ചെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബിനു. കേരളാ കോൺഗ്രസ് നേതാവ് ബൈജു കൊല്ലംപറമ്പിലും ബിനുവും തമ്മിലാണ് ഏറ്റുമുട്ടിയത്.  മുൻപ് ബിജെപിയിൽ എത്തിയ ബിനു പിന്നീട് സിപിഎമ്മിൽ എത്തിയതും കേരള കോൺഗ്രസ് എമ്മിൻ്റെ എതിർപ്പിന് കാരണമാകുന്നുണ്ട്.

Find Out More:

Related Articles: