അത്യാധുനിക സൗകര്യങ്ങളുമായി പുതിയ പാർലമെന്റ് കെട്ടിടം!

Divya John
 അത്യാധുനിക സൗകര്യങ്ങളുമായി പുതിയ പാർലമെന്റ് കെട്ടിടം! ഈ വർഷം മാർച്ച് മാസത്തോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക. ഇതിന് മുന്നോടിയായാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് പാർലമെന്റ് കെട്ടിടത്തിന്റെ ഉള്ളിലെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്.  കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായുണ്ടായ മണ്ഡല രൂപീകരണങ്ങളും മറ്റും കാരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 





   വലിയ ഹാളുകളും ലൈബ്രറിയും സൗകര്യപ്രദമായ പാർക്കിംഗ് സ്ഥലങ്ങളും ഇവിടെയുണ്ട്. പുതിയ പാർലമെന്റിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാൽ മീറ്റിംഗ് റൂമുകളും ഓഫീസുകളും സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഇരിപ്പടസൗകര്യങ്ങളാണ് ഇരുസഭകളിലും ഒരുക്കിയിരിക്കുന്നത്. മയിലിന്റെ തീമിൽ നിർമ്മിച്ചിരിക്കുന്ന ലോക്സഭയിൽ 888 എംപി സീറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. താമര തീമിൽ നിർമ്മിച്ചിരിക്കുന്ന രാജ്യസഭയിൽ 384 എംപിമാരുമാണുള്ളത്. ഇത് കൂടാതെ, ലോകസഭയിൽ 1,382 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ സമയത്തോ പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളിലോ എംപിമാർക്ക് അവിടെ ഇരിക്കാം എന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ദേേശീയ ചിഹ്നമായ അശോകസ്തംഭം അനാച്ഛാദനം ചെയ്തിരുന്നു. 





  ഇത് വിവാദങ്ങൾക്കും ഇടംവച്ചിരുന്നു. സിംഹത്തിന്റെ രൗദ്രഭാവത്തെ ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. അന്നത്തെ ചടങ്ങിൽ വിവിധ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അടക്കമുള്ളവരും ക്യാബിനെറ്റ് മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ അംബാസിഡർമാരും പങ്കെടുത്തിരുന്നു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിന് 971 കോടി രൂപയാണ് ചെലവാകുക. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ദേേശീയ ചിഹ്നമായ അശോകസ്തംഭം അനാച്ഛാദനം ചെയ്തിരുന്നു. ഇത് വിവാദങ്ങൾക്കും ഇടംവച്ചിരുന്നു. സിംഹത്തിന്റെ രൗദ്രഭാവത്തെ ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്.

 



അന്നത്തെ ചടങ്ങിൽ വിവിധ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അടക്കമുള്ളവരും ക്യാബിനെറ്റ് മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ അംബാസിഡർമാരും പങ്കെടുത്തിരുന്നു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിന് 971 കോടി രൂപയാണ് ചെലവാകുക. കെട്ടിടത്തിന്റെ സുരക്ഷ സംവിധാനങ്ങളും മറ്റും അടക്കമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ തുക വരുന്നത്. 
കെട്ടിടത്തിന്റെ സുരക്ഷ സംവിധാനങ്ങളും മറ്റും അടക്കമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ തുക വരുന്നത്. പുതിയ പാർലമെന്റിന്റെ നിർമ്മാണത്തിനായി ഇതുവരെ 23 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യയും പാർലമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതികമായി വിപുലമായ കമ്മിറ്റി ഹാളും ഉണ്ടായിരിക്കും.

Find Out More:

Related Articles: