ഞാൻ ബിജെപിക്കാരൻ, ബീഫ് കഴിക്കാറുണ്ട്,ബിജെപി മേഘാലയ അധ്യക്ഷന്റെ പ്രസ്താവന വൈറലാകുന്നു!

Divya John
 ഞാൻ ബിജെപിക്കാരൻ, ബീഫ് കഴിക്കാറുണ്ട്,ബിജെപി മേഘാലയ അധ്യക്ഷന്റെ പ്രസ്താവന വൈറലാകുന്നു! ബിജെപിക്കാരനായതുകൊണ്ട് ബീഫ് കഴിക്കുന്നതിന് പ്രശ്നങ്ങളില്ലെന്നും താൻ ബീഫ് കഴിക്കാറുണ്ടെന്നും ഏണസ്റ്റ് മാവ്രി പറഞ്ഞു. ജാതിയോ മതമോ വംശമോ ഒന്നും പാർട്ടിക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. ബിജെപിയിൽ ബീഫ് കഴിക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് മേഘാലയ ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്രി.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം ബിജെപിക്കൊപ്പം നിൽക്കുമെന്ന് ഏണസ്റ്റ് മാവ്രി അവകാശപ്പെട്ടു. 







 

  സംസ്ഥാനത്തെ 60 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്, ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും മാവ്രി കൂട്ടിച്ചേർത്തു. ഈ മാസം 27നാണ് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടാം തീയതി ഫലം പ്രഖ്യാപിച്ചു.' ബീഫ് വാങ്ങുന്നതിനും കഴിക്കുന്നതിനും പാർട്ടി എതിരല്ല, ഞാൻ ബീഫ് കഴിക്കാറുണ്ട്, അതിർ ആർക്കും യാതൊരു കുഴപ്പവുമില്ല, അത് നമ്മുടെ ആഹാരരീതിയാണ്, ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിൽ എന്തിന് പ്രശ്‌നമുണ്ടാകണം'- ഏണസ്റ്റ് മാവ്രി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.നാഷണൽ പീപ്പിൾ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരാണ് അധികാരത്തിലെത്തിയത്. 







  കഴിഞ്ഞ 5 വർഷമായി നാഷണൽ പീപ്പിൾ പാർട്ടി വൻ അഴിമതിയാണ് സംസ്ഥാനത്ത് നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. അഴിമതിക്കണക്കുകൾ വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഏണസ്റ്റ് മാവ്രി അവകാശപ്പെട്ടു. ചുരുങ്ങിയത് 34 സീറ്റുകളിൽ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, സംസ്ഥാനത്ത് വികസനവും സമാധാനവും വേണമെങ്കിൽ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുക്കും, ബിജെപിക്ക് അഴിമതിയോട് അസഹിഷ്ണുത കാണിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 2018ലായിരുന്നു മേഘാലയിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ 60 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കും, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്, ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും മാവ്രി കൂട്ടിച്ചേർത്തു.






 ഈ മാസം 27നാണ് മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടാം തീയതി ഫലം പ്രഖ്യാപിച്ചു.' ബീഫ് വാങ്ങുന്നതിനും കഴിക്കുന്നതിനും പാർട്ടി എതിരല്ല, ഞാൻ ബീഫ് കഴിക്കാറുണ്ട്, അതിർ ആർക്കും യാതൊരു കുഴപ്പവുമില്ല, അത് നമ്മുടെ ആഹാരരീതിയാണ്, ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിൽ എന്തിന് പ്രശ്‌നമുണ്ടാകണം'- ഏണസ്റ്റ് മാവ്രി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.നാഷണൽ പീപ്പിൾ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ 5 വർഷമായി നാഷണൽ പീപ്പിൾ പാർട്ടി വൻ അഴിമതിയാണ് സംസ്ഥാനത്ത് നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.

Find Out More:

bjp

Related Articles: