ഡിഎംകെയെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്!

Divya John
 ഡിഎംകെയെ പരോക്ഷമായി വിമർശിച്ച് നടൻ വിജയ്! എസ്എസ്എൽസി, പ്ലസ്ടൂ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് തന്റെ രാഷ്ട്രീയ പ്രവേശന സൂചന നൽകിയുള്ള അദ്ദേഹത്തിന്റെ പ്രസംഗമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധത്തിലായ ഡിഎംകെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് തമിഴ് താരം വിജയ്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് കുട്ടികളെ അഭിസംബോധന ചെയ്താണ് വിജയ് തന്റെ പ്രസംഗം തുടങ്ങിയത്. താനൊരു മിടുക്കനായ വിദ്യാർത്ഥി ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലെ ഒരു വരി ഉദ്ധരിച്ചുകൊണ്ടാണ് താരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചത്. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളോട് ഉപദേശിച്ചു. തമിഴ്നാട്ടിൽ എഐഎഡിഎംകെയും പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ വിജയ് സജീവമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.






അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ നടപടി. കേരളത്തിലും നിരവധി ആരാധകരുള്ള തമിഴ് സൂപ്പർതാരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കമാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. തമിഴ്‌നാട് സംസ്ഥാനത്തുടനീളം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും പ്രോത്സാഹന തുകയും നൽകി ആദരിച്ചു. ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ആറ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പങ്കെടുത്തത്.  നാളത്തെ വോട്ടർമാർ നിങ്ങളെന്ന് കുട്ടികളെ അഭിസംബോധന ചെയ്താണ് വിജയ് തന്റെ പ്രസംഗം തുടങ്ങിയത്. താനൊരു മിടുക്കനായ വിദ്യാർത്ഥി ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലെ ഒരു വരി ഉദ്ധരിച്ചുകൊണ്ടാണ് താരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചത്.







പണം വാങ്ങി വോട്ട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളോട് ഉപദേശിച്ചു.രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
 അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 234 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 'നമ്മുടെ വിരൽ ഉപയോഗിച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയാണെന്ന് കേട്ടിട്ടുണ്ട്. അതാണ് ഇപ്പോൾ നടക്കുന്നത്. പണം വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1,000 രൂപ എന്ന് വിചാരിക്കുക. 





ഒന്നര ലക്ഷം ആളുകൾക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി രൂപ വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര നേരത്തേ തന്നെ സമ്പാദിച്ചുകാണുമെന്ന് നിങ്ങൾ ചിന്തിച്ചാൽ മതി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം' തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുൻപായി വിജയ് പറഞ്ഞ കാര്യങ്ങളാണിത്.

Find Out More:

Related Articles: