ലോക്സഭ തെരഞ്ഞെടുപ്പ്; തയ്യറെടുപ്പോടെ കോൺഗ്രസ്, 20 സീറ്റും പിടിക്കുമെന്ന് വിഡി സതീശൻ!

Divya John
 ലോക്സഭ തെരഞ്ഞെടുപ്പ്; തയ്യറെടുപ്പോടെ കോൺഗ്രസ്, 20 സീറ്റും പിടിക്കുമെന്ന് വിഡി സതീശൻ! അധ്യക്ഷനുമെതിരെ നടക്കുന്ന നിയമ നടപടികൾ. മറുവശത്ത് പുനസംഘടനയെച്ചൊല്ലി സജീവമായ ഗ്രൂപ്പ് തർക്കം. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് വിഡി സതീശൻ. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുന്നേ പ്രചാരണം തുടങ്ങാമെന്ന തീരുമാനമാണ് മേഖലാ കോൺക്ലേവിൽ പാർട്ടി എടുത്തത്. ശബരിമലയും, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും സ്വാധീനം ചെലുത്തിയ 2019ൽ 19 സീറ്റായിരുന്നു യുഡിഎഫ് നേടിയത്. പിന്നീട് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ അത് 18 ആയി മാറി. എന്നാൽ ഇത്തവണ, ആ രണ്ട് സീറ്റുകൾ കൂടി പിടിച്ചെടുത്ത് 20 ഉം നേടുമെന്നാണ് വിഡി സതീശൻ പറയുന്നത്. അത്ര എളുപ്പമായിരിക്കുമോ കോൺഗ്രസിന് കാര്യങ്ങൾ? നിലവിലെ സാഹചര്യത്തിൽ എന്തായിരിക്കും ജനവിധി? വിശദമായി പരിശോധിക്കാം. 





   '20 സീറ്റും യുഡിഎഫ് നേടും.' ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ മറുപടിയാണിത്. ഒരുവശത്ത് തനിക്കും കെപിസിസി20 സീറ്റും പിടിക്കും. രണ്ടെണ്ണം ഇല്ലാത്ത സീറ്റും പിടിക്കും. തൃക്കാക്കരയിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ജയിച്ചാൽ അതിൻറെ പൂർണ്ണമായ ഉത്തരവാദിത്വം കൂട്ടായ നേതൃത്വത്തിന്. തോറ്റാൽ ഒരാൾക്ക് മാത്രം ഉത്തരവാദിത്വം, അത് എനിക്കാണ്. പാർലമെൻറ് ഇലക്ഷൻ വരുമ്പോൾ ഒരു ഘട്ടം കഴിയുമ്പോൾ ഞാൻ പറയാം. ഇപ്പോഴേ കേറി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടല്ലോ. എല്ലാം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കും. ഒരു കാലഘട്ടത്തിലും ഇല്ലാത്ത തയ്യാറെടുപ്പുകളാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് കാണുന്നില്ലെന്നേയുള്ളൂവെന്നാണ് മാധ്യമങ്ങളോട് വിഡി സതീശൻ പറഞ്ഞത്.സ്ഥാനാർഥിയെ കാത്തുനിൽക്കാതെ ബൂത്ത് തലത്തിൽ എത്രയും വേഗം പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് കോഴിക്കോട് നടന്ന ഉത്തരമേഖലാ കോൺക്ലേവിൽ ഉയർന്ന പ്രധാന നിർദേശം. 






  തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ദിശാബോധം നൽകുന്ന നിർദേശങ്ങളാണ് വിഡി സതീശൻ അവതരിപ്പിച്ച മിഷൻ 2024 ക്ലാസിലുണ്ടായിരുന്നത്. രണ്ടാഴ്ചക്കുള്ളിൽ ബ്ലോക്ക് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കണം. നേതൃഗുണമുള്ളവരാകണം ഭാരവാഹികൾ. ഒരു ഗ്രൂപ്പ് നേതാവിനെയും അവഗണിക്കരുതെന്നും സതീശൻ പറഞ്ഞു. സീനിയർ നേതാക്കളുമായും നല്ല ബന്ധം പുലർത്തണം, സ്വീകാര്യത ലഭിക്കുന്ന വിധത്തിലായിരിക്കണണം ബ്ലോക്ക് പ്രസിഡൻറുമാരുടെ പ്രവർത്തനം എന്നായിരുന്നു കെ സുധാകരൻറെ ഉപദേശം. മികച്ച വിജയം നേടണമെങ്കിൽ നിലവിലെ അവസ്ഥയിൽ കോൺഗ്രസിന് ചില കടമ്പകൾ മറികടക്കേണ്ടതുണ്ട്. ആദ്യം തന്നെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കണം. പിന്നീട് പാർട്ടിയെ സജീവമാക്കണം. ഇതെല്ലാമറിയുന്ന നേതൃത്വം താഴെ തട്ട് മുതൽ പാർട്ടിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 






  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരുടെ മേഖലാ യോഗങ്ങളിൽ വിഡി സതീശനും കെ സുധാകരനും ഊന്നലിട്ടതും ഇതിന് തന്നെയാണ്. നേരത്തെ ആലുവയിൽ നടന്ന തെക്കൻ മേഖല കോൺക്ലേവിലും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നായിരുന്നു സുധാകരൻ പറഞ്ഞത്. കണ്ണീരൊപ്പുന്നവരുടെ കൂടെ നിൽ‍ക്കുക എന്നതാണു കേരളത്തിലെ കുടുംബങ്ങളുടെ രാഷ്ട്രീയം, ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ നേതാക്കളും പ്രവർത്തകരും തയാറാകണം, ഒരു ആവശ്യവുമായി കോൺഗ്രസ് ഓഫിസിൽ എത്തിയാൽ പരിഹാരം ഉണ്ടാകുമെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ഉണ്ടാകണം, ആപത്തുണ്ടായപ്പോഴും ആശുപത്രിയിൽ കിടന്നപ്പോഴും ഓടിയെത്തിയത് ആരാണെന്നേ അവർ നോക്കുകയുള്ളൂവെന്നും സുധാകരൻ പുതിയ ഭാരവാഹികളോടായി പറഞ്ഞിരുന്നു.

Find Out More:

Related Articles: