മോദി പരാമർശത്തിൽ രാഹുലിന് തിരിച്ചടി: അപ്പീൽ തള്ളി!

Divya John
 മോദി പരാമർശത്തിൽ രാഹുലിന് തിരിച്ചടി: അപ്പീൽ തള്ളി! മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.മോദി സമുദായവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നും വിധി ഉചിതമാണെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ശിക്ഷാവിധിയിൽ ഇടപെടേണ്ട സാഹചര്യമില്ല. പത്തിലേറെ ക്രിമിനൽ കേസുകൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുണ്ട്. അദ്ദേഹം തെറ്റ് സ്ഥിരിമായി ആവർത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.



ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. സ്റ്റേ തള്ളിയതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുഉള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിൻ്റെ പരിഹാസം. ലളിത് മോദി, നീരവ് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിൻ്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി ജെ എം കോടതി രണ്ടുവർഷം തടവിശിക്ഷ വിധിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാതെ വന്നതോടെയാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 



കേംബ്രിഡ്ജിൽ വെച്ച് വീർ സവർക്കറിനെതിരെ നടത്തിയ പരാമർശത്തിൽ വീർ സവർക്കറുടെ ചെറുമകൻ രാഹുലിനെതിരെ പൂനെ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. വിചാരണക്കോടതിയുടെ ഉത്തരവ് ന്യായവും ഉചിതവും നിയമപരവുമാണെന്നും എംപിമാർക്കും എംഎൽഎമാർക്കും മാത്രമായി അയോഗ്യത പരിമിതപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോൺഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


മോദി സമുദായവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നും വിധി ഉചിതമാണെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ശിക്ഷാവിധിയിൽ ഇടപെടേണ്ട സാഹചര്യമില്ല. പത്തിലേറെ ക്രിമിനൽ കേസുകൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുണ്ട്. അദ്ദേഹം തെറ്റ് സ്ഥിരിമായി ആവർത്തിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് ഹേമന്ദ്ര പ്രചകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. സ്റ്റേ തള്ളിയതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുഉള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിൻ്റെ പരിഹാസം. ലളിത് മോദി, നീരവ് മോദി എന്നിവരെ പരാമർശിച്ചായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിൻ്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി ജെ എം കോടതി രണ്ടുവർഷം തടവിശിക്ഷ വിധിച്ചത്.   

Find Out More:

Related Articles: