എന്റെ പണം എനിക്കുള്ളതാണ്, അല്ലാതെ നിനക്കുള്ളതല്ല; അഭിഷേകിനോട് അമിതാബ് ബച്ചൻ!

Divya John
 എന്റെ പണം എനിക്കുള്ളതാണ്, അല്ലാതെ നിനക്കുള്ളതല്ല; അഭിഷേകിനോട് അമിതാബ് ബച്ചൻ! കഴിഞ്ഞ ഇരുപത്തി മൂന്നു വർഷങ്ങൾക്കിടെ, ഇടയ്ക്കെല്ലാം മുടങ്ങിപ്പോയ KBC പതിനഞ്ചാം സീസൺ ആണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അമിതാബ് ബച്ചൻ എന്ന നടന്റെയും, ഇന്ത്യയിലെ ഒരുപാട് സാധാരണക്കാരുടെയും ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചൊരു ടെലിവിഷൻ പരിപാടിയാണ് കോൻ ബനേഗാ ക്രോർപതി എന്ന KBC. പരിപാടിയുടെ മൂന്നാമത്തെ ഒഴികെയുള്ള എല്ലാ സീസണുകളിലും അദ്ദേഹം തന്നെയായിരുന്നു അവതാരകൻ. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം മത്സരാർത്ഥികളായി പങ്കെടുത്തിട്ടുള്ള ഒരു ഷോ കൂടിയാണ് KBC. ഷാരൂഖ്, സൽമാൻ, ദീപിക തുടങ്ങിയമുൻനിര താരങ്ങളെ പോലെ അഭിഷേക് ബച്ചനും പല തവണ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.





   അമിതാബ് ബച്ചൻ കടക്കെണിയിൽ പെട്ട് നിൽക്കുന്ന സമയത്താണ്, KBC യുടെ അവതാരകനാകാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. പരിപാടിയുടെ മൂന്നാമത്തെ ഒഴികെയുള്ള എല്ലാ സീസണുകളിലും അദ്ദേഹം തന്നെയായിരുന്നു അവതാരകൻ. "എന്റെ മുൻപിലിരിക്കുന്നത് മുംബൈയിൽ നിന്നുള്ള ശ്രീ അമിതാബ് ബച്ചൻ ആണ്. ഇദ്ദേഹം ഒരു അഭിനേതാവാണ്, കൂടാതെ അദ്ദേഹം വിവിധ ഭാഷകളിലുടനീളമുള്ള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹോബികളിൽ പാട്ടും ജോലിയും ഉൾപ്പെടുന്നു. ഷോയിൽ ഒരു വലിയ തുക നേടിയാൽ, ആ തുക മകന് നൽകാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്". 






  ആരാണിത് നിങ്ങളോട് പറഞ്ഞത് എന്ന് അമിതാബ് ചോദിച്ചപ്പോൾ; താങ്കൾ തന്നെയാണ് താങ്കൾക്കുള്ളതെല്ലാം എനിക്കും, എനിക്കുള്ളതെല്ലാം താങ്കൾക്കും സ്വന്തമെന്ന് പഠിപ്പിച്ചത് എന്ന് അഭിഷേക് മറുപടി നൽകി. ഇന്നത്തെ ദിവസം എനിക്ക് ലഭിക്കുന്ന പണം എന്റേത് മാത്രമാണ്, താങ്കളുടേതല്ല; എന്നായിരുന്നു അമിതാബ് നൽകിയ മറുപടി. 2017 ൽ അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു എപ്പിസോഡിലെ വീഡിയോ, ഈയിടെ വൈറലാവുകയുണ്ടായി. അവതാരകന്റെ കസേരയിൽ കയറിയിരുന്ന അഭിഷേക്, അച്ഛനെ അതിഥിയുടെ ഇരിപ്പിടത്തിൽ ഇരുത്തിയ ശേഷം; പരിപാടി അവതരിപ്പിച്ചുകൊണ്ട് ഇപ്രകാരം സംസാരിച്ചു. അമിതാബ് ബച്ചൻ എന്ന നടന്റെയും, ഇന്ത്യയിലെ ഒരുപാട് സാധാരണക്കാരുടെയും ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചൊരു ടെലിവിഷൻ പരിപാടിയാണ് കോൻ ബനേഗാ ക്രോർപതി എന്ന KBC. പരിപാടിയുടെ മൂന്നാമത്തെ ഒഴികെയുള്ള എല്ലാ സീസണുകളിലും അദ്ദേഹം തന്നെയായിരുന്നു അവതാരകൻ.

Find Out More:

Related Articles: