കേന്ദ്രമന്ത്രിയെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു; മോചിപ്പിച്ചത് ഒരുമണിക്കൂറിന് ശേഷം, നടപടിയെടുക്കുമെന്ന് പാർട്ടി!

frame കേന്ദ്രമന്ത്രിയെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു; മോചിപ്പിച്ചത് ഒരുമണിക്കൂറിന് ശേഷം, നടപടിയെടുക്കുമെന്ന് പാർട്ടി!

Divya John
 കേന്ദ്രമന്ത്രിയെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു; മോചിപ്പിച്ചത് ഒരുമണിക്കൂറിന് ശേഷം, നടപടിയെടുക്കുമെന്ന് പാർട്ടി! പശ്ചിമ ബംഗാളിലെ ബങ്കുറയിലുള്ള പാർട്ടി ഓഫീസിലാണ് മന്ത്രിയെ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്. പോലീസ് എത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയെ മോചിപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു. കേന്ദ്രമന്ത്രി സുഭാഷ് സർക്കാരിനെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും പ്രതിഷേധിച്ച പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ബിജെപി പോലുള്ള അച്ചടക്കമുള്ള പാർട്ടിയിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ല. പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കാൻ ഉചിതമായ വേദിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കും.



    മന്ത്രിയെ പൂട്ടിയിട്ട് പ്രതിഷേധിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് പരിസരത്തുണ്ടായ പ്രവർത്തകരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രിയെ ഏകദേശം ഒരു മണിക്കൂറിലധികം നേരം പാർട്ടി ഒഫീസിൽ പൂട്ടിയിട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മന്ത്രിയെ മുറിയിൽ പൂട്ടിയിട്ട വിവരം ലഭിച്ചാണ് സ്ഥലത്തെത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനും മന്ത്രിയെ സുരക്ഷിതമായി മുറിയിൽ നിന്ന് പുറത്തെത്തിക്കാനുമായെന്ന് പോലീസ് വ്യക്തമാക്കി. മന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം പ്രവർത്തകർ മന്ത്രിയെ പാർട്ടി ജില്ലാ ഓഫീസിൽ പുട്ടിയിട്ടത്. ഇന്ന് ബാങ്കുരയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. 



     ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി പാർട്ടി പ്രവർത്തകർക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ മോഹിത് ശർമ ആരോപിച്ചു. പാർട്ടിയെ രക്ഷിക്കാനാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. മന്ത്രിയുടെ വീഴ്ചമൂലം ഇത്തവണ ബങ്കുര മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വിജയിക്കാനായില്ല. പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും മോഹിത് ശർമ പറഞ്ഞു. ബങ്കുരയിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗമാണ് സുഭാഷ് സർക്കാർ. ഓഫീസ് പരിസരത്തുണ്ടായ പ്രവർത്തകരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രിയെ ഏകദേശം ഒരു മണിക്കൂറിലധികം നേരം പാർട്ടി ഒഫീസിൽ പൂട്ടിയിട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



    മന്ത്രിയെ മുറിയിൽ പൂട്ടിയിട്ട വിവരം ലഭിച്ചാണ് സ്ഥലത്തെത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനും മന്ത്രിയെ സുരക്ഷിതമായി മുറിയിൽ നിന്ന് പുറത്തെത്തിക്കാനുമായെന്ന് പോലീസ് വ്യക്തമാക്കി. മന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം പ്രവർത്തകർ മന്ത്രിയെ പാർട്ടി ജില്ലാ ഓഫീസിൽ പുട്ടിയിട്ടത്. ഇന്ന് ബാങ്കുരയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മന്ത്രി പാർട്ടി പ്രവർത്തകർക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ മോഹിത് ശർമ ആരോപിച്ചു. പാർട്ടിയെ രക്ഷിക്കാനാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. മന്ത്രിയുടെ വീഴ്ചമൂലം ഇത്തവണ ബങ്കുര മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വിജയിക്കാനായില്ല. പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും മോഹിത് ശർമ പറഞ്ഞു. ബങ്കുരയിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗമാണ് സുഭാഷ് സർക്കാർ.

Find Out More:

Related Articles: