നിപ്പ; അതിർത്തികളിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങൾ!

Divya John
 നിപ്പ; അതിർത്തികളിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങൾ! കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി. കളിയിക്കാവിളയിൽ തമിഴ്നാട് സർക്കാരിൻ്റെ ആരോഗ്യപ്രവർത്തകരാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ ജില്ലയിലെ വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണു ഉൾപ്പെ ടെയുള ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്. കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതോടെ അയൽസംസ്ഥാനമായ കർണാടകയും തമിഴ്നാടും അതിർത്തികളിൽ പരിശോധന ആരംഭിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി. കളിയിക്കാവിളയിൽ തമിഴ്നാട് സർക്കാരിൻ്റെ ആരോഗ്യപ്രവർത്തകർ പരിശോധന ശക്തമാക്കി. കാറുകളിലും മറ്റ് വാഹനങ്ങളിലും എത്തുന്നവരുടെ താപനില പരിശോധിക്കും. പനിയും മറ്റ് ലക്ഷങ്ങളുമുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്. 





   നീലഗിരി ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന 11 ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്. ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് 24 മണിക്കൂറും പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകളിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. അതിർത്തി പ്രദേശങ്ങളിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും (പിഎച്ച്സി) ജാഗ്രതാനിർദേശം നൽകി. പനി ബാധിതരെ നിരീക്ഷിക്കാൻ നിർദേശം നൽകിയതായും ഡോ. സുദർശൻ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളോടും മെഡിക്കൽ കോളജ് ആശുപത്രികളോടും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകി. 






  ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഡിഎച്ച്ഒയെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും അറിയിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി സുദർശൻ പറഞ്ഞു. കേരളത്തിലെ എല്ലാ പനി കേസുകളും നിപയല്ല. ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. പനി ബാധയുണ്ടെങ്കിൽ ചികിത്സ തേടണമെന്നും അവഗണിക്കാൻ പാടില്ലെന്നും സുദർശൻ ജനങ്ങൾക്ക് നിർദേശം നൽകി.ജില്ലയിലേക്ക് കടക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാൻ അതിർത്തി കേന്ദ്രങ്ങളിൽ ചെക്ക്പോസ്റ്റുകൾ തുറക്കാൻ ആരോഗ്യവകുപ്പ് പോലീസിന് നിർദേശം നൽകി. കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പഴവർഗങ്ങൾ പരിശോധിക്കാൻ പോലീസിന് നിർദേശം നൽകി. ദക്ഷിണ കന്നഡയിൽ നിപ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു വരികയാണെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. സുദർശൻ പറഞ്ഞു. പനിയും മറ്റ് ലക്ഷങ്ങളുമുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്. നീലഗിരി ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന 11 ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടരുകയാണ്.






 ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് 24 മണിക്കൂറും പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകളിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. അതിർത്തി പ്രദേശങ്ങളിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും (പിഎച്ച്സി) ജാഗ്രതാനിർദേശം നൽകി. പനി ബാധിതരെ നിരീക്ഷിക്കാൻ നിർദേശം നൽകിയതായും ഡോ. സുദർശൻ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു. സ്വകാര്യ ആശുപത്രികളോടും മെഡിക്കൽ കോളജ് ആശുപത്രികളോടും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഡിഎച്ച്ഒയെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും അറിയിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി സുദർശൻ പറഞ്ഞു.

Find Out More:

Related Articles: