ബിജെപി സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ, പ്രതികരിക്കാതെ എടപ്പാടി പളനിസ്വാമി!

Divya John
 ബിജെപി സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ, പ്രതികരിക്കാതെ എടപ്പാടി പളനിസ്വാമി! സംസ്ഥാനത്ത് ഇനി ബിജെപിയും എഐഎഡിഎംകെയും സഖ്യകക്ഷികളല്ല. തെരഞ്ഞെടുപ്പ് എത്തുമ്പോൾ സഖ്യം വേണോ എന്ന് ആലോചിക്കും. തുടർന്നാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ ദേശീയതലത്തിൽ എൻഡിഎയിൽ തുടരുമെന്നും എഐഎഡിഎംകെ വക്തവും മുൻ മന്ത്രിയുമായ ഡി ജയകുമാർ തിങ്കളാഴ്ച പറഞ്ഞു. തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ. അണ്ണാമലൈ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ല. എഐഎഡിഎംകെയുമായി ബിജെപി സഖ്യം ആഗ്രഹിക്കുന്നുവെങ്കിലും അണ്ണാമലൈ അങ്ങനെ ആഗ്രഹിക്കുന്നില്ല. അദ്ദേഹം എപ്പോഴും ഞങ്ങളുടെ നേതാക്കളെ വിമർശിക്കുകയാണ്. ബിജെപിയുമായി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടിയുടെ നിലപാടാണ്. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടല്ലെന്ന് ജയകുമാർ പറഞ്ഞു.



അപമാനം സഹിക്കേണ്ട ആവശ്യമില്ല. എഐഎഡിഎംകെ ഒപ്പമില്ലെങ്കിൽ തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും ലഭിക്കില്ല. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്ത് എത്തിയതിന് പിന്നാലെയാണ് എഐഎഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് പാർട്ടി പ്രവർത്തകർ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡി ജയകുമാർ വ്യക്തമാക്കി. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.സഖ്യത്തിൻ്റെ പേരിൽ ആരുമായും വഴങ്ങാനിലെന്ന് വ്യക്തമാക്കിയ അണ്ണാമലൈ എഐഎഡിഎംകെ നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.



അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായിവരില്ലെന്നും അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്തരിച്ച ജെ ജയലളിത ഉൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ മോശം പരാമർശങ്ങൾ നടത്തിയപ്പോൾ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് ഇവിടെ കാലുകുത്താൻ കഴിയില്ല . നിങ്ങളുടെ വോട്ട് ബാങ്ക് ഞങ്ങൾക്കറിയാമെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ പറഞ്ഞു.



 തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ. അണ്ണാമലൈ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ല. എഐഎഡിഎംകെയുമായി ബിജെപി സഖ്യം ആഗ്രഹിക്കുന്നുവെങ്കിലും അണ്ണാമലൈ അങ്ങനെ ആഗ്രഹിക്കുന്നില്ല. അദ്ദേഹം എപ്പോഴും ഞങ്ങളുടെ നേതാക്കളെ വിമർശിക്കുകയാണ്. ബിജെപിയുമായി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടിയുടെ നിലപാടാണ്. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടല്ലെന്ന് ജയകുമാർ പറഞ്ഞു.
  

Find Out More:

Related Articles: