അവയ്ക്ക് നിയമസാധുത അവകാശപ്പെടാനാകില്ല; സെക്ഷൻ 4-നെ ജെൻഡർ ന്യൂട്രലായി വ്യാഖ്യാനിക്കാനാകില്ല!

Divya John
 അവയ്ക്ക് നിയമസാധുത അവകാശപ്പെടാനാകില്ല; സെക്ഷൻ 4-നെ ജെൻഡർ ന്യൂട്രലായി വ്യാഖ്യാനിക്കാനാകില്ല! സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അത് സ്വവർഗ്ഗ പങ്കാളികളെക്കൂടി ഉൾക്കൊള്ളുന്നതാകണമെന്നും പറഞ്ഞ ജസ്റ്റിസ് കൗൾ ചീഫ് ജസ്റ്റിസിനോട് യോജിച്ചു. പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് തന്റെ വിധിന്യായത്തിൽ എടുത്തത്. സ്പെഷ്യൽ മാര്യേജ് ആക്ട് ഇല്ലാതാക്കാൻ മുതിരുന്നില്ലെന്നും അങ്ങനെ ചെയ്താൽ അത് ഇന്ത്യൻ വിവാഹവ്യവസ്ഥയെ ബ്രിട്ടീഷുകാലത്തിനും പണ്ടേക്ക് കൊണ്ടുചെല്ലുമെന്നും ചന്ദ്രചൂഢ് പറയുകയുണ്ടായി. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നടത്തിയ വിധിന്യായത്തോട് യോജിക്കുന്ന നിലപാടുകളാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വിധിന്യായത്തിൽ. എന്നാൽ മറ്റ് മൂന്ന് ജഡ്ജിമാർ ഈ വിധിന്യായങ്ങളോട് യോജിച്ചില്ല. ക്വീയർ വ്യക്തികൾക്ക് വിവാഹം ചെയ്യാനോ, തങ്ങളുടെ ബന്ധം ആഘോഷിക്കാനോ നിലവിൽ തടസ്സങ്ങളില്ല.





അത്തരം ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള അവരുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ അത് സിവിൽ യൂണിയൻ ആയി, നിയമപരമായ ബന്ധമായി അംഗീകരിക്കുന്നതിന് ആവശ്യമുന്നയിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ പഠനം നടത്താൻ ഉന്നതസമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുമെന്നും ഭട്ടിന്റെ വിധിന്യായം പറഞ്ഞു. അതെസമയം ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരും ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് കൗളിന്റെയും നിലപാടിനോട് യോജിക്കാൻ വിസമ്മതിച്ചു. നിയമം നിശ്ശബ്ദമാണെങ്കിൽപ്പോലും ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(a) നിലവിലുള്ളതിനാൽ ഭരണകൂടത്തിന് ആ പ്രശ്നത്തെ പ്രത്യേകമായി നിയമത്തിലൂടെ നേരിടേണ്ടി വരുന്നില്ലെന്ന വസ്തുത ഭട്ട് ചൂണ്ടിക്കാട്ടി. ഇവിടെ പ്രത്യേകമായ ഒരു നിയമത്തിന്റെ സഹായം ആവശ്യം വരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.





 കോടതിക്ക് ഒരു നിയമനിർമ്മാണം ആവശ്യപ്പെടാനുള്ള സാഹചര്യവുമില്ല. ഒരു ഉദാഹരണവും അദ്ദേഹം എടുത്തുകാട്ടി. അടുത്തകാലം വരെ ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ്പ് അടുത്തകാലം വരെ നിയമംമൂലം തിരിച്ചറിയപ്പെട്ടിരുന്നില്ല. എന്നാൽ കോടതിക്ക് അവരെ അംഗീകരിക്കണമെന്ന് ഭരണകൂടത്തെ നിർബന്ധിക്കാനും കഴിയുമായിരുന്നില്ല. ഗതാഗതം ഒരു അവകാശമല്ലെന്നിരിക്കെ ഒരു വ്യക്തിക്ക് ഒരു റോഡ് ശൃംഖല സൃഷ്ടിക്കുന്നതിനായി കോടതിയെ സമീപിക്കാൻ കഴിയുമോയെന്ന ചോദ്യവും തന്റെ വാദത്തെ ഉദാഹരിക്കാനായി ഭട്ട് ഉന്നയിച്ചു. നിയമപരമായ ഒന്നിക്കലിനുള്ള അവകാശം ജുഡീഷ്യറിയിലൂടെ സൃഷ്ടിച്ചെടുക്കാൻ പ്രയാസങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഭട്ട് പറയുന്നതു പ്രകാരം ചീഫ് ജസ്റ്റിസിന്റെ വാദം അവകാശങ്ങളുടെ ഒരു ഏകീകൃതശ്രേണി മുമ്പോട്ടുവെച്ചെന്നും എങ്ങനെയാണ് നിയമപരമായ അംഗീകാരമില്ലായ്മ ആ അവകാശങ്ങളെ ലംഘിച്ചതെന്ന് ചൂണ്ടിക്കാട്ടിയെന്നും പറയുന്നു.





വിവാഹമെന്നത് ഒരു സാമൂഹ്യ സ്ഥാപനമാണെന്ന് അംഗീകരിക്കുമെങ്കിൽ, സമാനമായൊരു പുതിയ സാമൂഹ്യസ്ഥാപനം സൃഷ്ടിക്കപ്പെടുമ്പോൾ നിലവിലെ ഏത് സാമൂഹ്യവിഭാഗത്തിനും കോടതിയുടെ ഇടപെടൽ ആവശ്യപ്പെടാനാകില്ലേയെന്നും ജസ്റ്റിസ് ഭട്ടിന്റെ വിധിന്യായം ചോദിക്കുന്നു. കോടതിക്ക് ഭരണകൂടത്തോട് ഒരു നിയമപദവി സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടാൻ കഴിയുന്ന ഒരു കേസല്ല ഇതെന്ന് ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി. അനുകൂലമായ നിയമനിർമ്മാണത്തിന്റെ അസാന്നിധ്യത്തിൽ ഒരു ഒന്നുചേരലിന് നിയമസാധുത ലഭിക്കുന്നില്ല.സ്വവർഗ്ഗ പങ്കാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് നേരത്തേ കോടതി ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ വിവാഹങ്ങളെ അംഗീകരിക്കുന്നു എന്ന നിലയിൽ വ്യാഖ്യാനിക്കാനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. അതെല്ലാം പൗരന്മാർക്കു നേരെയുള്ള അക്രമങ്ങൾ തടയുന്നതിനുള്ള കാര്യങ്ങളായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





ആവശ്യമായത് ഒരു വിവേചനവിരുദ്ധ നിയമമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വിവേചനത്തെയാണ് അഭിസംബോധന ചെയ്യേണ്ടത്.സ്വവർഗ്ഗ പങ്കാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് നേരത്തേ കോടതി ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ വിവാഹങ്ങളെ അംഗീകരിക്കുന്നു എന്ന നിലയിൽ വ്യാഖ്യാനിക്കാനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. അതെല്ലാം പൗരന്മാർക്കു നേരെയുള്ള അക്രമങ്ങൾ തടയുന്നതിനുള്ള കാര്യങ്ങളായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായത് ഒരു വിവേചനവിരുദ്ധ നിയമമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വിവേചനത്തെയാണ് അഭിസംബോധന ചെയ്യേണ്ടത്. 






സെക്ഷൻ 4നെ ജെൻഡർ ന്യൂട്രൽ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്താൽ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ മറ്റ് പ്രൊവിഷനുകളെല്ലാം തകിടംമറിയുമെന്നും ഭട്ട് വ്യക്തമാക്കി. ജെൻഡർ ന്യൂട്രൽ രീതിയിൽ സ്പെഷ്യൽ മാര്യേജ് ആക്ടിനെ വ്യാഖ്യാനിച്ചാൽ അത് നീതിപൂർവ്വമാകില്ല. അത് സ്ത്രീകളെ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. കോടതിയല്ല, പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിരവധി ഘടകങ്ങൾ പരിഗണിച്ചുവേണം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ. അത് പാർലമെന്റിനേ സാധിക്കൂ. എല്ലാ ക്വീയർ ദമ്പതികൾക്കും അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ ഒരുമിക്കലിലൂടെ രൂപപ്പെടുന്ന എല്ലാ അവകാശങ്ങളെയും അംഗീകരിക്കേണ്ട ബാധ്യത ഭരണകൂടത്തിനില്ല. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ്സിനോട് ഞങ്ങൾ വിയോജിക്കുന്നു.

Find Out More:

Related Articles: