ബിജെപി സഖ്യത്തിന് പിണറായിയുടെ പിന്തുണ ലഭിച്ചെന്ന് ദേവെഗൗഡ!

Divya John
 ബിജെപി സഖ്യത്തിന് പിണറായിയുടെ പിന്തുണ ലഭിച്ചെന്ന് ദേവെഗൗഡ! ജെഡിഎസ്സിന്റെ കേരള ഘടകവും തങ്ങളുടെ നീക്കത്തെ പിന്തുണച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പാർട്ടിയിൽ കലാപമുണ്ടാക്കിയ സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ പുറത്താക്കുന്നത് അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് കേരളത്തിലെ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രശ്നത്തിലാക്കുന്ന പ്രസ്താവന ദേവെഗൗഡ നടത്തിയത്. കർണാടകത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജനതാദൾ സെക്യൂലർ ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവെഗൗഡ.  ജെഡിഎസ് ദേശീയതലത്തിൽ എൻഡിഎയിൽ ചേർന്നിട്ട് ആഴ്ചകളായെങ്കിലും കേരളത്തിലെ ഘടകം ഇനിയും ആ പാർട്ടി വിട്ടുപോന്നിട്ടില്ല. കഴിഞ്ഞ ഏഴാംതിയ്യതി സംസ്ഥാനസമിതി ചേർന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. സ്വതന്ത്രമായ നിലപാടെടുക്കും എന്നാണ് കെ കൃഷ്ണൻകുട്ടി പ്രസ്താവിച്ചത്.





   എൻഡിഎയിൽ തുടരാൻ ജെഡിഎസ്സിനെ സിപിഎം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദേവെഗൗഡയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇത് വരുംനാളുകളിൽ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കാൻ ശേഷിയുള്ള പ്രസ്താവനയാണ്. ബിജെപിയുമായി സിപിഎമ്മിന് രഹസ്യബാന്ധവമുണ്ടെന്ന ആരോപണം ഏറെനാളായി പ്രതിപക്ഷം ഉയർത്തുന്ന ഒന്നാണ്. പാർട്ടിയെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണെന്ന് ദേവെഗൗഡ പ്രസ്താവിച്ചു. കേരളത്തിലെ തങ്ങളുടെ മന്ത്രിയുടെ സമ്മതവും ലഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ജെഡിഎസ് കേരളഘടകത്തിന്റെയും എൽഡിഎഫിന്റെയും നിലപാട് എന്തായിരിക്കുമെന്നത് നിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജെഡിഎസ്സിനെ കൂടെ നിർത്താൻ എൽഡിഎഫ് വിമുഖത കാട്ടാതിരുന്നത് ചർച്ചയായിരുന്നു.





   ദേവെഗൗഡയുടെ പുതിയ പ്രസ്താവനയോടെ കുറെക്കൂടി വ്യക്തതയുള്ള നിലപാടെടുക്കാൻ എൽഡിഎഫും ജെഡിഎസ്സും നിർബന്ധിതരാകും. ബിജെപിയുമായുള്ള സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും അംഗീകരിച്ചതാണെന്നും ദേവെഗൗഡ പ്രസ്താവിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ താനാണെന്നും, ജെഡിഎസ് എൻഡിഎയിൽ ചേർന്നിട്ടില്ലെന്നും പ്രസ്താവിച്ച് കഴിഞ്ഞദിവസം സിഎംഇബ്രാഹിം രംഗത്തു വന്നിരുന്നു. ഇബ്രാഹിമിന്റെ പ്രസ്താവനയിലെ പ്രധാനപ്പെട്ട ഒരു കാര്യം കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും പാർട്ടി ഘടകങ്ങൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട് എന്നതായിരുന്നു. ഈ പ്രസ്താവനയെ തകർക്കാൻ ദേവെഗൗഡയ്ക്ക് എളുപ്പം സാധിച്ചിരിക്കുകയാണിപ്പോൾ. ജെഡിഎസ് ബിജെപിക്കൊപ്പം പോയിട്ടും പാർട്ടിയുടെ കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പാർട്ടി നിലപാട് വരുംനാളുകളിൽ ചോദ്യം ചെയ്യപ്പെട്ടേക്കും. എന്ത് ഡീലാണ് പാർട്ടി ജെഡിഎസ്സുമായി സംസാരിച്ചുറപ്പിച്ചിരിക്കുന്നതെന്ന സംശയം നേരത്തെ തന്നെ ഉയർന്നിരുന്നു.






 പാർട്ടിയെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണെന്ന് ദേവെഗൗഡ പ്രസ്താവിച്ചു. കേരളത്തിലെ തങ്ങളുടെ മന്ത്രിയുടെ സമ്മതവും ലഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജെഡിഎസ് ദേശീയതലത്തിൽ എൻഡിഎയിൽ ചേർന്നിട്ട് ആഴ്ചകളായെങ്കിലും കേരളത്തിലെ ഘടകം ഇനിയും ആ പാർട്ടി വിട്ടുപോന്നിട്ടില്ല. കഴിഞ്ഞ ഏഴാംതിയ്യതി സംസ്ഥാനസമിതി ചേർന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. സ്വതന്ത്രമായ നിലപാടെടുക്കും എന്നാണ് കെ കൃഷ്ണൻകുട്ടി പ്രസ്താവിച്ചത്. എൻഡിഎയിൽ തുടരാൻ ജെഡിഎസ്സിനെ സിപിഎം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദേവെഗൗഡയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇത് വരുംനാളുകളിൽ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കാൻ ശേഷിയുള്ള പ്രസ്താവനയാണ്. ബിജെപിയുമായി സിപിഎമ്മിന് രഹസ്യബാന്ധവമുണ്ടെന്ന ആരോപണം ഏറെനാളായി പ്രതിപക്ഷം ഉയർത്തുന്ന ഒന്നാണ്.

Find Out More:

Related Articles: