പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ സാധ്യത; പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ സാധ്യത!

Divya John
 പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ സാധ്യത; പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ സാധ്യത! ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തരൂർ പ്രസ്താവന തിരുത്തണം. തരൂർ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തരൂരിന്റെ നിലപാട് കോൺഗ്രസ്‌ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി, കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണ്. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേർത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക്സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.




 പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ രംഗത്ത്. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് ഈവരുന്ന 23ന് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ തരൂരിനെ പങ്കെടുപ്പിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്റെ പേര് ചേർത്തിട്ടില്ല. വർക്കിംഗ് കമ്മറ്റി അംഗമെന്ന നിലയിൽ തരൂരിനെ പങ്കെടുപ്പിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.അതെസമയം മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്ത് തരൂർ നടത്തിയ പ്രസ്താവന തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.




താൻ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടുവെന്നാണ് തരൂർ പറഞ്ഞത്. ഹമാസ് തീവ്രവാദികളാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ഹമാസിന്റെ ക്രൂരകൃത്യത്തിന് ഇസ്രായേൽ നടത്തിയ തിരിച്ചടി കൂടിപ്പോയെന്നും അദ്ദേഹം പറയുകയുണ്ടായി.കെ സുധാകരൻ അധ്യക്ഷനാകും. വിഡി സതീശൻ, സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പങ്കെടുക്കും. കെ മുരളീധരനും തരൂരിനെ പങ്കെടുപ്പിക്കരുതെന്ന നിലപാടിലാണ്. പലസ്തീൻ വിഷയത്തിൽ തരൂർ ഇതുവരെ നിലപാട് തിരുത്താൻ തയ്യാറാകാത്ത സാഹചര്യം കണക്കിലെടുത്ത് വിളിക്കേണ്ടതില്ലെന്ന നിലപാട് എംഎം ഹസ്സനും എടുത്തിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.കെസി വേണുഗോപാലാണ് കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടി ഉദ്ഘാടനം ചെയ്യുക. താൻ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടുവെന്നാണ് തരൂർ പറഞ്ഞത്. 





ഹമാസ് തീവ്രവാദികളാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ഹമാസിന്റെ ക്രൂരകൃത്യത്തിന് ഇസ്രായേൽ നടത്തിയ തിരിച്ചടി കൂടിപ്പോയെന്നും അദ്ദേഹം പറയുകയുണ്ടായി. കോൺഗ്രസ് ഈവരുന്ന 23ന് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ തരൂരിനെ പങ്കെടുപ്പിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്റെ പേര് ചേർത്തിട്ടില്ല. വർക്കിംഗ് കമ്മറ്റി അംഗമെന്ന നിലയിൽ തരൂരിനെ പങ്കെടുപ്പിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Find Out More:

Related Articles: