കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്; വാഗ്ദാനം സാക്ഷാത്കരിക്കപ്പെട്ടെന്ന് മന്ത്രി പി രാജീവ്!

Divya John
 കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്; വാഗ്ദാനം സാക്ഷാത്കരിക്കപ്പെട്ടെന്ന് മന്ത്രി പി രാജീവ്! അഭിമാനത്തോടെ കേരളം കൈവരിക്കാൻ പോകുന്ന മറ്റൊരു നേട്ടം കൂടി പങ്കുവെക്കുകയാണ്. പാലക്കാട് ജില്ലയിലെ കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാർക്ക് തിങ്കളാഴ്ച (12-11-2023) ഉദ്ഘാടനം ചെയ്യുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് നാളെ പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുകയാണെന്ന് മന്ത്രി പി രാജീവ്.100 സ്വകാര്യ വ്യവസായ പാർക്കുകളെങ്കിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. കേരളത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വ്യവസായമേഖലയിലുണ്ടാകുന്ന തുടർ ചലനങ്ങളുടെ നേട്ടങ്ങൾ ഈ നാട് കണ്ടറിയും. നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകാമെന്ന് മന്ത്രി കുറിപ്പിലൂടെ പറഞ്ഞു. 





സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് കുറിപ്പിലൂടെ മന്ത്രി പി രാജീവ് വ്യക്തമാക്കി. 2022ലെ ബജറ്റിൽ തുക വിലയിരുത്തിയും പാർക്കുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി രൂപവരെ സഹായം നൽകിയും സംസ്ഥാന സർക്കാർ നിശ്ചയധാർഢ്യത്തോടെ മുന്നോട്ടു നീങ്ങിയപ്പോൾ 15 പാർക്കുകളാണ് ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. 






ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നാളെ നിർവ്വഹിക്കുന്നുണ്ട്. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോൺ വീവൺ ഫാബ്രിക് എന്നീ ഉൽപ്പന്നങ്ങൾ കയറ്റുമതിക്കും സാധ്യതയുള്ളവയാണെന്ന് മന്ത്രി പറഞ്ഞു.




രജിസ്റ്റർ ചെയ്ത് 9 മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് EPE ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ഇതിനൊപ്പം രണ്ടാമത്തെ യൂണിറ്റിൻ്റെ തറക്കല്ലിടലും നാളെ നിർവ്വഹിക്കുന്നുണ്ട്. പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറും. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫർണിഷിങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ പാർക്കിൽ നിർമിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

Find Out More:

Related Articles: