'ശബരിമലയിലെ ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന; ശബരിമലയിലെ തിരക്കിനെക്കുറിച്ച് ബിന്ദു അമ്മിണി!
സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് ഞങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിതഅക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുന്നു. ഈ സമയം പ്രശ്നഭരതമായ അന്തരീക്ഷത്തിൽ എത്തുന്ന മലയിറങ്ങി വരുന്നവർ സ്വയ രക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുന്നു. എങ്ങനെ ഉണ്ട്', ബിന്ദു അമ്മിണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ശബരിമലയിൽ നേരിട്ട് അനുഭവപ്പെട്ടതിരക്കിനെ കുറിച്ചാണ് പറയാൻ ഉള്ളത്.
2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്ക്ടയ്ക്കു തിരക്ക് ഉണ്ടായി.
അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന ആയിരുന്നു അത്.
സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് ഞങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിതഅക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുന്നു.
ഈ സമയം പ്രശ്നഭരതമായ അന്തരീക്ഷത്തിൽ എത്തുന്ന മലയിറങ്ങി വരുന്നവർ സ്വയ രക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുന്നു.
എങ്ങനെ ഉണ്ട്.
മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും നൈസ് ആയി സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്ടർ അതോറിറ്റി യുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ പരിസമാപ്തി ആസൂത്രണം ചെയ്തത് പോലെ തന്നെ.
ജീവനക്കാർ, പോലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല.