ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ!

Divya John
 ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ! ആൾക്കൂട്ട കൊലപാതകങ്ങൾ‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു. രാജ്യത്തെ ക്രിമിനൽ നിയമ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകൾ കേന്ദ്ര സർക്കാർ ലോക് സഭയിൽ പാസാക്കി കേന്ദ്ര സർക്കാർ.  ശബ്ദവോട്ടുകളോടെയാണ് ബില്ലുകൾ പാസാക്കിയത്. പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് പാസാക്കിയത്. പാർലമെന്റിന് പുറത്ത് വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എഎം ആരിഫിനേയും ബുധനാഴ്ചയും സസ്‌പെൻഡ് ചെയ്തിരുന്നു. രാജ്യദ്രോഹ നിയമം ഇല്ലാതാക്കാൻ കേന്ദ്രം തീരുമാനമെടുത്തതായും അമിത് ഷാ വ്യക്തമാക്കി. സ്വാതന്ത്ര സമരസേനാനികളെ ജയിൽ അടയ്ക്കുവാൻ ബ്രിട്ടീഷുകാർ ഈ നിയമം ഉപയോഗിച്ചതെന്നും അമിത് ഷാ പറഞ്ഞു.



   ഈ നിയമം ഉപയോഗിച്ചാണ് മഹാത്മാ ഗാന്ധിയേയും ബാലഗംഗാധർ തിലകിനേയും സർദാർ പട്ടേലിനേയും ജയിലിൽ അടച്ചതെന്നും അമിത് ഷാ പറഞ്ഞു. അതിന് പുറമെ, പുതിയ നിയമത്തിന്റെ ഗുണങ്ങളേക്കുറിച്ചും അദ്ദേഹം വാചാലനായി. ഒരു കേസിൽപ്പെട്ട് രാജ്യത്തിന് പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്ക് മുൻപാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയൽ ഇൻ ആബ്ഷൻസ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 1860ൽ രൂപീകരിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെ ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക എന്നതാണ്.



പക്ഷെ നീതി നൽകാനല്ലെന്നും പുതിയ നിയമം പ്രാബല്യത്തിലാക്കുമ്പോൾ അതിന് മാറ്റം വരുമെന്നും ബില്ല് അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയ്ക്കും പൗരന്മാർക്കും ഊന്നൽ നൽകുന്നതാണ് പുതിയ നിയമങ്ങൾ. വളരെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് പുതിയ നിയമങ്ങളെന്നും അമിത് ഷേ കൂട്ടിച്ചേർത്തു. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴ് ദിവസത്തെ സമയം ലഭിക്കും. ഈ ഒരാഴ്ചയ്ക്കുള്ളിൽ ജഡ്ജി വാദം കേൾക്കേണ്ടതുണ്ട്. അതിന് പുറമെ, 120 ദിവസത്തിനുള്ളിൽ കേസ് വിചാരണയ്ക്ക് എത്തും 30 ദിവസത്തിനുള്ളിൽ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ കുറവ് വരുമെന്നും അമിത് ഷാ പറഞ്ഞു.



 ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ സാക്ഷ്യസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്സഭയിൽ പാസാക്കിയത്. ഇന്ത്യൻ പീനൽ കോഡ് 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്ക് പകരമാണ് മേൽപ്പറഞ്ഞ എന്നീ നിയമങ്ങൾ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നിയമങ്ങൾ പാസാക്കിയത്.

Find Out More:

Related Articles: