റിപ്പബ്ലിക് ദിനാഘോഷം: എന്ത് കൊണ്ട് കർത്തവ്യ പഥിൽ ആഘോഷിക്കുന്നു! എല്ലാ വർഷത്തെയും പോലെ വിപുലമായ ആഘോഷമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യം റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണയായിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തിനൊരുങ്ങുകയാണ് രാജ്യം. 1911ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതിന് ഔദ്യോഗികമായി അനുവാദം നൽകുകയും പ്രഖ്യാപനം നടത്തുകയും ചെയ്ത ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമൻ്റെ ബഹുമാനാർഥമായിരുന്നു ഈ പാതയ്ക്ക് ലണ്ടനിലെ 'കിങ് വേയ്ക്ക് സമാനമായ പേരു നൽകിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കിംഗ്സ്വേയുടെ ഹിന്ദി പരിഭാഷയായ രാജ്പഥ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
രാഷ്ട്രപതി ഭവൻ, പാർലമെൻ്റ് മന്ദിരം, സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണ് കർത്തവ്യ പഥ്. എന്തുകൊണ്ടാണ് റിപ്പബ്ലിക് ദിനം കർത്തവ്യ പഥിൽ ആഘോഷിക്കുന്നതെന്ന സംശയം പലർക്കുമുണ്ട്. അതിനുള്ള കാരണങ്ങൾ നിരവധിയാണ്. മുൻപ് രാജ്പഥ് എന്നറിയപ്പെട്ടിരുന്ന കർത്തവ്യ പഥിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കാണുള്ളത്. ചരിത്രപരമായ പ്രാധാന്യവുമുണ്ട്. കൊളോണിയൽ ഭരണത്തിൽ നിന്ന് ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രതീകപ്പെടുത്തുന്ന ചരിത്രം കർത്തവ്യ പഥിന് പങ്കുവെക്കാനാകും.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, സാംസ്കാരിക സമൃദ്ധി എന്നിവ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലമായിട്ടാണ് കർത്തവ്യ പഥിനെ കണക്കാക്കുന്നത്. 1950 മുതൽ 1954വരെയുള്ള നാലുവർഷം ഡൽഹിയിലെ വിവിധയിടങ്ങളിലായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നത്. ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം, കിങ്സ്വെ, ചെങ്കോട്ട, രാമലീല മൈതാനി എന്നിവടങ്ങളിലായി നടന്നിരുന്ന റിപ്പബ്ലിക് ദിന പരേഡ് 1955 മുതൽ കർത്തവ്യ പഥിലേക്ക് മാറ്റിയത്. എല്ലാ വർഷവും കർത്തവ്യ പഥിലാണ് രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. ഡൽഹിയിലെ കർത്തവ്യപഥിലാണ് ഏറ്റവും വിപുലമായ സൈനിക പരേഡ് അരങ്ങേറുന്നത്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയാണ് അധ്യക്ഷത വഹിക്കുക.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യയുടെ സൈനിക ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കും. സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കും. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കും. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളായ കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളുടെ പരേഡ് റിപ്പബ്ലിക് ചടങ്ങിനെ അവിസ്മരണീയമാക്കും. 1950 മുതൽ 1954വരെയുള്ള നാലുവർഷം ഡൽഹിയിലെ വിവിധയിടങ്ങളിലായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നത്.
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം, കിങ്സ്വെ, ചെങ്കോട്ട, രാമലീല മൈതാനി എന്നിവടങ്ങളിലായി നടന്നിരുന്ന റിപ്പബ്ലിക് ദിന പരേഡ് 1955 മുതൽ കർത്തവ്യ പഥിലേക്ക് മാറ്റിയത്. എല്ലാ വർഷവും കർത്തവ്യ പഥിലാണ് രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്നത്. ഡൽഹിയിലെ കർത്തവ്യപഥിലാണ് ഏറ്റവും വിപുലമായ സൈനിക പരേഡ് അരങ്ങേറുന്നത്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയാണ് അധ്യക്ഷത വഹിക്കുക.രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യയുടെ സൈനിക ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന പരേഡുകളും സാംസ്കാരിക പരിപാടികളും നടക്കും. സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കും. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കും.