എറണാകുളത്ത് ബിജെപിക്ക് വനിതാ സ്ഥാനാർഥിയോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ? ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെങ്കിലും മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനിത ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കി വിജയം കൊയ്യാനൊരുങ്ങി ബിജെപി. നേരത്തെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. യുഡിഎഫിന്റെ അടിയുറച്ച ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ ഹൈബി ഈഡൻ തന്നെ ഇത്തവണയും മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ ഹൈബിയെ നേരിടാൻ കഴിയുന്ന കരുത്തുറ്റ സ്ഥാനാർഥിയെയാകും ബിജെപി രംഗത്ത് ഇറക്കുക.അടുത്ത കാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണിയുടെ പേരാണ് ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ ഉയർന്ന് കേട്ടത്. ക്രിസ്ത്യൻ വോട്ടുകൾ അധികമുള്ള മണ്ഡലമെന്ന നിലയിൽ എറണാകുളത്ത് അനിൽ ആന്റണിയെ പരിഗണിച്ചാൽ മത്സരത്തിന് ആവേശം കൂടും എന്ന വിലയിരുത്തലുകൾ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ അനിൽ ആന്റണിയുടെ പേര് എറണാകുളത്തിനു പുറമേ പത്തനംതിട്ടയിലും ചാലക്കുടിയിലും ഉയർന്ന് കേൾക്കുന്നുണ്ട്.വിനിത ഹരിഹരൻ, സംസ്ഥാന സമിതി അംഗം സിവി സജനി, യുവമോർച്ച നേതാവ് സ്മിത മേനോൻ, ബിജെപി സംസ്ഥാന വക്താവ് ടിപി സിന്ധുമോൾ, പത്മജ എസ് മേനോൻ തുടങ്ങിയവരുടെ പേരുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളാണ് മൂന്നുപേരും.ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കി വിജയം കൊയ്യാനൊരുങ്ങി ബിജെപി. ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെങ്കിലും മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനിത ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
എറണാകുളത്ത് ബിജെപിക്ക് വനിതാ സ്ഥാനാർഥിയോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ? ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെങ്കിലും മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനിത ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കി വിജയം കൊയ്യാനൊരുങ്ങി ബിജെപി. നേരത്തെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. യുഡിഎഫിന്റെ അടിയുറച്ച ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് എറണാകുളം.
കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ ഹൈബി ഈഡൻ തന്നെ ഇത്തവണയും മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ ഹൈബിയെ നേരിടാൻ കഴിയുന്ന കരുത്തുറ്റ സ്ഥാനാർഥിയെയാകും ബിജെപി രംഗത്ത് ഇറക്കുക.
അടുത്ത കാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ ആന്റണിയുടെ പേരാണ് ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ ഉയർന്ന് കേട്ടത്. ക്രിസ്ത്യൻ വോട്ടുകൾ അധികമുള്ള മണ്ഡലമെന്ന നിലയിൽ എറണാകുളത്ത് അനിൽ ആന്റണിയെ പരിഗണിച്ചാൽ മത്സരത്തിന് ആവേശം കൂടും എന്ന വിലയിരുത്തലുകൾ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ അനിൽ ആന്റണിയുടെ പേര് എറണാകുളത്തിനു പുറമേ പത്തനംതിട്ടയിലും ചാലക്കുടിയിലും ഉയർന്ന് കേൾക്കുന്നുണ്ട്.
വിനിത ഹരിഹരൻ, സംസ്ഥാന സമിതി അംഗം സിവി സജനി, യുവമോർച്ച നേതാവ് സ്മിത മേനോൻ, ബിജെപി സംസ്ഥാന വക്താവ് ടിപി സിന്ധുമോൾ, പത്മജ എസ് മേനോൻ തുടങ്ങിയവരുടെ പേരുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളാണ് മൂന്നുപേരും.ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തിൽ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കി വിജയം കൊയ്യാനൊരുങ്ങി ബിജെപി. ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെങ്കിലും മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനിത ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.