പഞ്ചാബ് - ഹരിയാന അതിർത്തി സംഘർഷം: പരിക്കേറ്റ യുവ കർഷകൻ മരിച്ചു! പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ ഹരിയാന പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പഞ്ചാബ് ബത്തിൻഡ ബാലോക്ക് സ്വദേശി ശുഭ് കരൺ സിങ് (21) ആണ് മരിച്ചത്. പട്യാലയിലെ രജിദ്ര ആശുപത്രിയിൽ വെച്ചാണ് യുവ കർഷകൻ്റെ മരണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിനെതിരായ സംയുക്ത കിസാൻ മോർച്ചയുടെ ഡൽഹി ചലോ മാർച്ചിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവ കർഷകൻ മരിച്ചു. അതേസമയം ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമം നടത്തിയതോടെ ഖനൗരി, ശംഭു അതിർത്തികലിലെ സാഹചര്യം കലുഷിതമാണ്.
കർഷകരെ തടയാനായി പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി കർഷകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.അതിനിടെ, കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട കർഷകരെ അഞ്ചാം വട്ടവും ചർച്ചയ്ക്ക് ക്ഷണിച്ചു. ഇക്കഴിഞ്ഞ 18ന് നടന്ന ഒടുവിലത്തെ ചർച്ചയിൽ, കർഷകരുമായി കരാറിലേർപ്പെട്ട് അഞ്ച് വർഷത്തേക്ക് പയർവർഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ എംഎസ്പി നിരക്കിൽ വാങ്ങാമെന്ന നിർദേശം മന്ത്രിമാർ ഉൾപ്പെടുന്ന പാനൽ മുന്നോട്ടുവെച്ചെങ്കിലും കർഷകർ നിരസിച്ചിരുന്നു.യുവ കർഷകൻ്റെ മരണവാർത്ത തള്ളി ഹരിയാന പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് കിവദംന്തി മാത്രമാണെന്നായിരുന്നു പോലീസ് ഉച്ചകഴിഞ്ഞ് മൂന്നരയോടെ എക്സിൽ പങ്കുവെച്ചത്. ഇത് കിവദംന്തി മാത്രമാണ്. ഖനൗരിയിൽ വെച്ച് രണ്ടു പോലീസുകാർക്കും ഒരു പ്രതിഷേധക്കാരനുമാണ് പരിക്കേറ്റത്.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു പോലീസിൻ്റെ പ്രതികരണം.കേന്ദ്രസർക്കാരിനെതിരായ സംയുക്ത കിസാൻ മോർച്ചയുടെ ഡൽഹി ചലോ മാർച്ചിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവ കർഷകൻ മരിച്ചു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ ഹരിയാന പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പഞ്ചാബ് ബത്തിൻഡ ബാലോക്ക് സ്വദേശി ശുഭ് കരൺ സിങ് (21) ആണ് മരിച്ചത്. പട്യാലയിലെ രജിദ്ര ആശുപത്രിയിൽ വെച്ചാണ് യുവ കർഷകൻ്റെ മരണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.സമരം ശക്തമാകുന്നതിനിടെ, പഞ്ചാബ് - ഹരിയാന അതിർത്തികളിൽ ബാരിക്കേഡുകൾ തകർക്കാനായി കർഷകർ എത്തിച്ചിരിക്കുന്ന മണ്ണുമാന്തികൾ, ട്രാക്ടറുകൾ എന്നിവ നീക്കണമെന്ന് ഹരിയാന പോലീസ് ആവശ്യപ്പെട്ടു.
മിനിമം താങ്ങുവില ഉറപ്പാക്കണം, കാർഷിക കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങളുമായി ഫെബ്രുവരി 13നാണ് സംയുക്ത കിസാൻ മോർച്ച ഡൽഹി ചലോ മാർച്ചിന് തുടക്കമിട്ടത്.എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരത്തിൻ്റെ ഭാവികാര്യങ്ങൾ ചർച്ചചെയ്യാനായി വ്യാഴാഴ്ച സംയുക്ത കിസാൻ മോർച്ച യോഗം ചേരുമെന്നും ചർച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു.