വിവാദ ശക്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദി!2024ലെ പോരാട്ടം ശക്തി'യേയും ശക്തിയെ ആരാധിക്കുന്നവരേയും നശിപ്പിക്കുന്നവർക്കെതിരെയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഇന്ത്യാ മുന്നണിയെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസത്തിൽ ശക്തി എന്നൊരു പരാമർശമുണ്ട്. തങ്ങളുടെ പോരാട്ടം ആ ശക്തിക്കെതിരെയാണെന്നായിരുന്നു. ഇപ്പോൾ ചോദ്യം ഇതാണ്, എന്താണ് ശക്തി? രാജാവിൻ്റെ ആത്മാവ് ഇവിഎമ്മിലാണുള്ളത്. സത്യമാണ്. രാജാവിൻ്റെ ആത്മാവ് ഇവിഎമ്മിലും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ഇഡിയിലും സിബിഐയിലും ആദായനികുതി വകുപ്പിലുമാണ്.
രാഹുൽ ഗാന്ധി പറഞ്ഞു. ഞായറാഴ്ച, മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനചടങ്ങിൽ വച്ചാണ് വിവാദ പരാമർശമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡി സഖ്യം ഞായറാഴ്ച ഒരു റാലി സംഘടിപ്പിച്ചിരുന്നു. അതിൽ അവരുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ, തങ്ങളുടെ പോരാട്ടം 'ശക്തി'ക്കെതിരെയാണെന്ന് അവർ പറഞ്ഞു. എനിക്ക്, ഓരോ അമ്മയും, ഓരോ മകളും 'ശക്തി'യുടെ രൂപമാണ്. അമ്മമാരേ, സഹോദരിമാരേ, ഞാൻ നിങ്ങളെ 'ശക്തി'യായി ആരാധിക്കുന്നു. ഞാൻ ഭാരത് മാതാവിൻ്റെ 'പൂജാരി' ആണ്. അവരുടെ വെല്ലുവിളി സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്‌ക്കായി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കും" അദ്ദേഹം പറഞ്ഞു.
തനിക്ക് ഓരോ അമ്മയും ഓരോ മകളും ശക്തിയുടെ രൂപമാണെന്നും അവരെ താൻ ആരാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്റെ വിജയം ശിവശക്തിക്ക് സമർപ്പിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തി നശിപ്പിക്കാനാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും. കടുത്ത വിമർശനങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തിരുന്നു.രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായി മണിക്കൂറുകൾക്കുള്ളിലാണ് പ്രധാനമന്ത്രി മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത്. അദ്ദേഹം തെലങ്കാനയിലെ ജഗ്തിയാലിൽ സംഘടിപ്പിച്ച റാലിയിലാണ് ഇക്കാര്യം പറഞ്ഞത്.
തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ തുടർച്ചയായി വർധിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വോട്ടെടുപ്പ് ദിവസം അടുക്കുമ്പോൾ തെലങ്കാനയിൽ ബിജെപി തരംഗമുണ്ടെന്നും കോൺഗ്രസും ബിആർഎസും പൂർണമായും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ നാലിന് അവർക്ക് 400 സീറ്റുകൾ ലഭിക്കുമെന്ന് രാജ്യം മുഴുവൻ ഇന്ന് പറയുന്നു. കോൺഗ്രസ് തെലങ്കാനയെ ഒരു എടിഎം സംസ്ഥാനമാക്കി, ആരോപിച്ച അദ്ദേഹം കൊള്ളയടിച്ച പണം ഡൽഹിയിലേക്കാണ് പോകുന്നതെന്നും ആരോപിച്ചു.