ഏതാണ് രാഹുൽ ​ഗാന്ധി നിങ്ങളുടെ യഥാർഥ മുഖം? സ്‌മൃതി ഇറാനിയുടെ ചോദ്യം ഇങ്ങനെ!

Divya John
 ഏതാണ് രാഹുൽ ഗാന്ധി നിങ്ങളുടെ യഥാർഥ മുഖം? സ്‌മൃതി ഇറാനിയുടെ ചോദ്യം ഇങ്ങനെ! അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തോട് ഐക്യദാർഡ്യം കാണിക്കുമ്പോൾ തെലങ്കാനയിൽ അഴിമതിക്കാരനാണെന്ന് പറഞ്ഞിരുന്നതായും അവർ കുറ്റപ്പെടുത്തി.കെജ്രിവാൾ‌ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഇന്ത്യ മുന്നണിയിലെ പാർട്ടികൾ രംഗത്തുവന്നതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ കെജ്രിവാളിനെതിരേയും മദ്യനയത്തെ വിമർശിച്ചും നടത്തിയ പരാമർശങ്ങൾ പുറത്തുവന്നിരുന്നു. തെലങ്കാന തെരഞ്ഞെടുപ്പിൽ ബിആർഎസിന് ബിജെപിയുമായി ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അതുകൊണ്ടാണ് കെസിആറിന്റെ മകൾ കവിതയ്ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.



 21ന് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ച ഇഡി കസ്റ്റഡിയിൽ വിട്ടു.അരവിന്ദ് കെജ്രിവാളിന്റെ പ്രവൃത്തികളിലൂടെ പുറത്തുവരുന്നത്. ഭരണഘടനാ പദവിയിലിരുന്ന് സത്യസന്ധത പുലർത്തുന്ന ഒരാൾ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് അഴിമതിയെ എങ്ങനെ നിർവചിക്കുന്നു എന്നതിൻ്റെ വിശദാംശങ്ങളാണെന്നും സ്മൃതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് ഡൽഹി പോലീസിന് അയച്ച കത്തിനേക്കുറിച്ചും സ്മൃതി ചോദിച്ചിരുന്നു.



രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം ഇതിൽ ഏതാണ്? തെലങ്കാനയിൽ പ്രസംഗിക്കുന്നതോ അതോ ഡൽഹിയിൽ പറയുന്നതോ? സമൃതി ചോദിച്ചു. ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അവർ ചോദിച്ചത്.
'ഒരേ വിഷയത്തിൽ രാഹുൽ ഗാന്ധി എങ്ങനെ പലതരത്തിൽ ഉരുണ്ടു കളിക്കുന്നുവെന്നതിൻ്റെ തെളിവ് തരാൻ ഞാൻ ആഗ്രഹിക്കുന്നു. 2023 ജൂലൈ രണ്ടിന് തെലങ്കാനയിൽ വച്ച് മദ്യകുംഭകോണം ഉണ്ടായിട്ടുണ്ടെന്നും കെസിആറും അതിൽ അഴിമതിക്കാരനാണെന്നും എല്ലാ അന്വേഷണ ഏജൻസികൾക്കും അത് അറിയാമെന്നും ആരോപിച്ചിരുന്നു.



ഗോവൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്താൻ എഎപി അഴിമതി പണം ഉപയോഗിച്ചെന്ന് അജയ് മാക്കൻ പറഞ്ഞിരുന്നു. അപ്പോൾ ആരാണ് സത്യം പറഞ്ഞത്?' സ്മൃതി ഇറാനി ആരോപിച്ചു.കെജ്രിവാൾ‌ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തോട് ഐക്യദാർഡ്യം കാണിക്കുമ്പോൾ തെലങ്കാനയിൽ അഴിമതിക്കാരനാണെന്ന് പറഞ്ഞിരുന്നതായും അവർ കുറ്റപ്പെടുത്തി.

Find Out More:

Related Articles: