മൂന്നാം മോദി സർക്കാരിൽ 100% കേന്ദ്ര വിഹിതമുള്ള ഭവന നിർമാണ പദ്ധതിക്ക് ശുപാർശ ചെയ്യും: രാജീവ് ചന്ദ്രശേഖർ! കേന്ദ്ര ജനക്ഷേമ പദ്ധതികളുടെ ഗുണം സാധാരണക്കാർക്ക് എത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.കേന്ദ്രസർക്കാർ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേര് മാറ്റി സ്വന്തം അക്കൗണ്ടിലാക്കുകയാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകാനുള്ള നടപടി മൂന്നാം മോദി സർക്കാർ നിലവിൽ വന്നാൽ ഉണ്ടാകും. ചെങ്കൽ സായി പബ്ലിക് സ്കൂളിൽ നടന്ന വോട്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. കടം കയറിയ സർക്കാരിന് സംസ്ഥാനവിഹിതം നൽകാൻ ഇല്ലാത്തതുകൊണ്ട് മുടങ്ങുന്നത് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രവർത്തനങ്ങളാണെന്ന് എംപി പറഞ്ഞു.
നൂറ് ശതമാനവും കേന്ദ്ര ധനസഹായത്തോടെയുള്ള ഭവനനിർമ്മാണത്തിന് വേണ്ടി അടുത്ത ടേമിൽ താനൊരു സ്‌കീം തന്നെ ശുപാർശ ചെയ്യും. മൂന്നാം മോദി സർക്കാർ നിലവിൽ വന്നാൽ കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ വഴിയല്ലാതെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്ന് തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.സംസ്ഥാന സർക്കാർ കേന്ദ്ര വിഹിതത്തോടെ നടപ്പാക്കുന്നകേന്ദ്രസർക്കാർ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേര് മാറ്റി സ്വന്തം അക്കൗണ്ടിലാക്കുകയാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകാനുള്ള നടപടി മൂന്നാം മോദി സർക്കാർ നിലവിൽ വന്നാൽ ഉണ്ടാകും. ചെങ്കൽ സായി പബ്ലിക് സ്കൂളിൽ നടന്ന വോട്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. കടം കയറിയ സർക്കാരിന് സംസ്ഥാനവിഹിതം നൽകാൻ ഇല്ലാത്തതുകൊണ്ട് മുടങ്ങുന്നത് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രവർത്തനങ്ങളാണെന്ന് എംപി പറഞ്ഞു.
നൂറ് ശതമാനവും കേന്ദ്ര ധനസഹായത്തോടെയുള്ള ഭവനനിർമ്മാണത്തിന് വേണ്ടി അടുത്ത ടേമിൽ താനൊരു സ്‌കീം തന്നെ ശുപാർശ ചെയ്യും. ലൈഫ് പദ്ധതിയെക്കുറിച്ച് കേന്ദ്രത്തിന് പരാതിയുണ്ട്. ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിന്മേൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ബ്രാൻഡിങ് വേണ്ട എന്ന നിലപാടാണ് സംസ്ഥാന സർക്കാരെടുത്തത്. കേന്ദ്രവിഹിതം പറ്റിയ ശേഷം പദ്ധതി സംസ്ഥാനത്തിന്റേതാക്കി ചിത്രീകരിക്കുന്നു എന്ന ആരോപണവും നിലവിലുണ്ട്. എന്നാൽ ലൈഫ് പദ്ധതിയിൽ കേന്ദ്ര വിഹിതം തുച്ഛമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ മറുപടി.
അദ്ദേഹം.ഇടത്, വലതുമുന്നണികൾ അവരുടെ വികസന നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാതെ ധ്രുവീകരണ രാഷ്ട്രീയത്തിനാണ് ഊന്നൽ നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തെലങ്കാനയിലും തമിഴ്നാട്ടിലും 100% കുടിവെള്ളം കേന്ദ്രസർക്കാർ ലഭ്യമാക്കുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ മാത്രം ഇത് 51% ആണ്. ഇത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൽജീവൻ മിഷൻ വഴി 100 ശതമാനം വീടുകളിലും ശുദ്ധജല കണക്ഷൻ യാഥാർഥ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേന്ദ്രധനസഹായം നേരിട്ടെത്തുന്ന സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.