ബുള്ളറ്റ് ട്രെയിൻ ഇനി എന്ന് എത്തും?

Divya John
 ബുള്ളറ്റ് ട്രെയിൻ ഇനി എന്ന് എത്തും? അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി പുരോഗമിക്കുകയാണ്. വിവിധ സ്റ്റേഷനുകളുടെ നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. 2026ൽ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുമെന്ന് മുൻപും മന്ത്രി അറിയിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.  ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ഭാഗമായ തുരങ്കത്തിന് 21 കിലോമീറ്റർ ദൂരമുണ്ട്. അതിൽ 7 കിലോമീറ്റർ കടലിനടിയിലൂടെയാണ് കടന്നുപോകുന്നത്. തുരങ്കത്തിൻ്റെ ഏറ്റവും ആഴം 56 മീറ്ററാണ്. തുരങ്കത്തിനുള്ളിലൂടെ ബുള്ളറ്റ് ട്രെയിനുകൾ 300 - 320 കിലോമീറ്റർ വേഗതയിൽ കുതിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.




2026ൽ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുമെന്ന് മുൻപും മന്ത്രി അറിയിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.  ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ഭാഗമായ തുരങ്കത്തിന് 21 കിലോമീറ്റർ ദൂരമുണ്ട്. അതിൽ 7 കിലോമീറ്റർ കടലിനടിയിലൂടെയാണ് കടന്നുപോകുന്നത്. തുരങ്കത്തിൻ്റെ ഏറ്റവും ആഴം 56 മീറ്ററാണ്. തുരങ്കത്തിനുള്ളിലൂടെ ബുള്ളറ്റ് ട്രെയിനുകൾ 300 - 320 കിലോമീറ്റർ വേഗതയിൽ കുതിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിയെഴുതാൻ സാധിക്കുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജപ്പാൻ സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.പദ്ധതി പ്രവർത്തനങ്ങൾ 2017ൽ ആരംഭിച്ചെങ്കിലും കൊവിഡ് ബാധയെത്തുടർന്ന് തിരിച്ചടി നേരിട്ടു.



 ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിയെഴുതാൻ സാധിക്കുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജപ്പാൻ സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.പദ്ധതി പ്രവർത്തനങ്ങൾ 2017ൽ ആരംഭിച്ചെങ്കിലും കൊവിഡ് ബാധയെത്തുടർന്ന് തിരിച്ചടി നേരിട്ടു. ഉദ്ധവ് താക്കറെയുടെ സർക്കാർ അനുമതി നൽകാൻ വിസമ്മതിച്ചതാണ് മഹാരാഷ്ട്രയിൽ പദ്ധതി വൈകാൻ ഇടയാക്കിയത്. ഇപ്പോൾ ജോലികൾ വളരെ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.സങ്കീർണ്ണമായ ഒരു പദ്ധതിയാണിത്. ഡിസൈൻ പൂർത്തിയാക്കാൻ മാത്രം ഏകദേശം രണ്ടരവർഷമെടുത്തു. വൈബ്രേഷനുകൾ കൈകാര്യം ചെയ്യുന്നതും പദ്ധതിയുടെ രൂപകൽപ്പനയും വളരെ സങ്കീർണ്ണമായിരുന്നു. 



മുകളിലുള്ള വൈദ്യുതിയിൽ നിന്ന് വേണ്ടിവന്നാൽ വൈദ്യുതി എങ്ങനെ സ്വീകരിക്കാമെന്നതും വേഗത, എയറോഡൈനാമിക്സ് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.2026ൽ പദ്ധതിയുടെ ആദ്യ സെക്ഷൻ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വളരെ വേഗത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായ 290 കിലോമീറ്ററിലധികം നിർമാണം പൂർത്തിയായി. എട്ട് നദികളിൽ പാലങ്ങൾ നിർമിച്ചു കഴിഞ്ഞു. 12 സ്റ്റേഷനുകളിലായാണ് പണി നടക്കുന്നത്. രണ്ട് ഡിപ്പോകളിലായാണ് പണി പുരോഗമിക്കുന്നതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

Find Out More:

Related Articles: