എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ജൂൺ 9ന്!കർത്തവ്യപഥിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ആലോചനയെന്നാണ് റിപ്പോർട്ട്. ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു. എന്നാൽ ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ജൂൺ 9ന് നടന്നേക്കും. സത്യപ്രതിജ്ഞ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ 100 ക്യാമറകൾ ഉപയോഗിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എല്ലാ തയാറെടുപ്പുകളും സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൽ മേയ് 24ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്തിരുന്നെന്നാണ് റപ്പോർട്ടുകൾ. ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. 2022ലാണ് രാജ്പഥിൻറെ പേര് മാറ്റി കർത്തവ്യപഥ് എന്നാക്കിയത്. രാഷ്‌ട്രപതി ഭവനിൽ സ്ഥലപരിമിതിയുള്ളതിനാലാണ് ചടങ്ങ് രാഷ്ട്രപതിഭവന് പുറത്തുനടത്താൻ ആലോചിക്കുന്നത്. കഴിഞ്ഞ തവണ 8000 അതിഥികൾക്ക് മാത്രമാണ് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം. 2014ൽ ഒന്നാം മോദി സർക്കാർ മെയ് 26 തിങ്കളാഴ്ചയായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആ വർഷം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മെയ് 16നായിരുന്നു.
2019ൽ രണ്ടാം മോദി സർക്കാർ മെയ് 30 വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. മെയ് 23നായിരുന്നു അത്തവണത്തെ ഫലപ്രഖ്യാപനം. കഴിഞ്ഞ രണ്ട് തവണയും സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് രാഷ്‌ട്രപതി ഭവനിലായിരുന്നു. എന്നാൽ ഇത്തവണ കർത്തവ്യപഥിലാകും സത്യപ്രതിജ്ഞാ ചടങ്ങെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ജൂൺ 9ന് നടന്നേക്കും. കർത്തവ്യപഥിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ആലോചനയെന്നാണ് റിപ്പോർട്ട്. ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു.
എന്നാൽ ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. ജൂൺ 13, 14 തീയതികളിൽ ഇറ്റലിയിൽ നടക്കുന്ന ജി7 യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം മോദി സ്വീകരിച്ചിട്ടുണ്ട്. ജൂൺ 12ന് ഇറ്റലിയിലേക്ക് പോകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതുകൂടെ പരിഗണിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ ഒമ്പതിന് നടത്താനുള്ള ആലോചന. മുഴുവൻ മന്ത്രിസഭയുടേയും സത്യപ്രതിജ്ഞ പ്രധാനമന്ത്രി ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയതിന് ശേഷമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.