ആന്ധ്രയിൽ ഉദിച്ചുയർന്ന് പവൻ കല്യാൺ!! മത്സരിച്ച രണ്ട് സീറ്റുകളിലും പവന് പതനം. ഇടത് പാർട്ടികളുമായി സഖ്യമായി മത്സരിച്ച ജനസേനാ പാർട്ടിക്ക് വിജയിക്കാനായത് ഒരിടത്ത് മാത്രം. ആന്ധ്രയുടെ തലസ്ഥാനത്തെ വികേന്ദ്രീകരിക്കാൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നീക്കം ആരംഭിച്ചതുമുതൽ തുടങ്ങി പവൻ്റെ പോരാട്ടം. 2019ൽ ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കാലം. ആകെയുള്ള 175 സീറ്റുകളിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് 151 ഇടത്തും വിജയിച്ച് തേരോട്ടം നടത്തിയപ്പോൾ തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിനും സ്വന്തം പാർട്ടിയായ ജനസേന പാർട്ടിക്കും അടിപതറി. ഒടുവിൽ 2023 സെപ്റ്റംബർ 14ന് ആ പ്രഖ്യാപനമെത്തി, ആന്ധ്രാ പ്രദേശിലെ പ്രബലരായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യുമായി ജനസേനാ പാർട്ടി കൈകോർക്കുന്നുവെന്ന് പവൻ കല്യാൺ. മാസങ്ങൾക്ക് ശേഷം, 2024 മാർച്ചിൽ, ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് മടങ്ങിയെത്തി, അതിന് ചരട് വലിച്ചത് പവൻ കല്യാൺ.
ബിജെപിയുമായി കൈകോർത്തെങ്കിലും കാര്യമായ മുന്നേറ്റം നടത്താൻ പവൻ ആയിരുന്നില്ല. പിന്നീട്, ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ആന്ധ്രയിലുടനീളം യാത്ര നടത്തിയ പവനെ ആയിരുന്നു തെലുങ്ക് രാഷ്ട്രീയം കണ്ടത്. 'വരാഹി' എന്ന് പേരിട്ട യാത്ര രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയിൽ പര്യടനം നടത്തി. 2023ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരരംഗത്തിറങ്ങിയെങ്കിലും വിജയിച്ചുകയറാനായില്ല. വൈഎസ്ആർ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വംഗ ഗീതയെ 70,279 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പവൻ പരാജയപ്പെടുത്തിയത്. അതിനു പുറമേ, ജനസേനാ പാർട്ടി വിജയിച്ചുകയറിയത് 21 നിയസഭാ സീറ്റുകളിലും. ലോക്സഭയിലേക്ക് നടന്ന മത്സരത്തിൽ രണ്ട് സീറ്റിലും പാർട്ടിക്ക് വിജയിക്കാനായി.
ഒപ്പമുണ്ടായിരുന്ന ടിഡിപി 135 നിയമസഭാ സീറ്റുകളിലും ബിജെപി എട്ട് സീറ്റികളിലും വിജയിച്ചുകയറി. മുന്നണിക്ക് മൊത്തം കിട്ടിയത് 164 സീറ്റുകൾ. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് 11 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് മാതാവ് സുരേഖ, അല്ലു അർജുൻ, രാം ചരൺ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. താര കുടുംബമടക്കം പ്രചാരണത്തിനിറങ്ങിയതോടെ ആന്ധ്ര മണ്ണ് പവന് അനുകൂലമായി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപേ പവൻ പിതാപുരത്ത് വീട് സ്വന്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ആന്ധ്രാ രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തനായ ജഗൻ്റെ ഒഴിവിലേക്കാകാം ക്രൗഡ് പുള്ളറായ പവൻ കല്യാണിൻ്റെ കടന്നുകയറ്റം.
ഒടുവിൽ 2023 സെപ്റ്റംബർ 14ന് ആ പ്രഖ്യാപനമെത്തി, ആന്ധ്രാ പ്രദേശിലെ പ്രബലരായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യുമായി ജനസേനാ പാർട്ടി കൈകോർക്കുന്നുവെന്ന് പവൻ കല്യാൺ. മാസങ്ങൾക്ക് ശേഷം, 2024 മാർച്ചിൽ, ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് മടങ്ങിയെത്തി, അതിന് ചരട് വലിച്ചത് പവൻ കല്യാൺ. ബിജെപിയുമായി കൈകോർത്തെങ്കിലും കാര്യമായ മുന്നേറ്റം നടത്താൻ പവൻ ആയിരുന്നില്ല. പിന്നീട്, ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ആന്ധ്രയിലുടനീളം യാത്ര നടത്തിയ പവനെ ആയിരുന്നു തെലുങ്ക് രാഷ്ട്രീയം കണ്ടത്. 'വരാഹി' എന്ന് പേരിട്ട യാത്ര രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയിൽ പര്യടനം നടത്തി. 2023ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരരംഗത്തിറങ്ങിയെങ്കിലും വിജയിച്ചുകയറാനായില്ല. വൈഎസ്ആർ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വംഗ ഗീതയെ 70,279 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പവൻ പരാജയപ്പെടുത്തിയത്.