നടി കങ്കണ സുരക്ഷാ പരിശോധനയ്ക്ക് ഫോൺ തന്നില്ലെന്ന് ഉദ്യോഗസ്ഥ! താരത്തിന്റെ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. വിമാനത്താവളത്തിലെ സുരക്ഷാ ജോലികൾ ചെയ്യുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥയായ കുൽവീന്ദർ കൗറിനെതിരെയാണ് ആരോപണം. സിഖ് വിഭാഗത്തിന് കേന്ദ്രത്തോടുള്ള എതിർപ്പ് തനിക്കെതിരെയുള്ള ആക്രമണമായി മാറുകയായിരുന്നെന്നാണ് കങ്കണയുടെ ഭാഷ്യം. ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ച് തന്നെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ ആക്രമിച്ചെന്ന് ആരോപിച്ച് ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്ത് രംഗത്ത്.കങ്കണ തനിക്കുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം വിവരിച്ച് എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനു താഴെയായി സിഖുകാർക്കെതിരെ വിദ്വേഷ കമന്റുകളും വരുന്നുണ്ട്. ഹിന്ദു വിദ്വേഷിയായ ഉദ്യോഗസ്ഥയെ ജയിലിലടയ്ക്കണമെന്നാണ് കമന്റുകളിലൊന്ന്. ഡ്യൂട്ടിയിൽ ആരും സ്വന്തം വ്യക്തിപരമായ താൽപ്പര്യങ്ങളെ കൂട്ടിക്കുഴയ്ക്കരുതെന്നും ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും മറ്റൊരാൾ കുറിച്ചു. അതെസമയം കങ്കണയ്ക്ക് അടി കിട്ടിയതിൽ സന്തോഷിക്കുന്ന കമന്റുകളും ധാരാളം വരുന്നുണ്ട്. സിഖ് കർഷകരെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥ തന്നെ മർദ്ദിച്ചതെന്നാണ് കങ്കണ പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിട്ടുണ്ട് സിഐഎസ്എഫ്. വ്യാഴാഴ്തച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് കങ്കണ ആരോപിക്കുന്നു.
സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വെച്ച് തർക്കിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് കുൽവീന്ദറിനെ പ്രകോപിപ്പിച്ചതെന്നും കങ്കണ ആരോപിച്ചു. എന്നാൽ കങ്കണ പറയുന്നത് ശരിയല്ലെന്ന് കുൽവീന്ദർ കൗർ പറയുന്നു. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വെക്കാൻ ആവശ്യപ്പെട്ടെങ്കിലും കങ്കണ അതിന് തയ്യാറായില്ല. മാത്രവുമല്ല കങ്കണ തന്നെ പിടിച്ച് തള്ളിയെന്നും ഉദ്യോഗസ്ഥ പറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തള്ളലിനു പിന്നാലെ കങ്കണയ്ക്ക് ഉദ്യോഗസ്ഥയിൽ നിന്ന് കരണത്ത് അടി കിട്ടിയെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ കങ്കണയ്ക്ക് അടി കിട്ടുന്നത് കാണുന്നില്ല. സംഭവം നടന്നതിനു ശേഷമുള്ള വീഡിയോകളാണോ പുറത്തെത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.
കങ്കണ തനിക്കുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം വിവരിച്ച് എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു താഴെയായി സിഖുകാർക്കെതിരെ വിദ്വേഷ കമന്റുകളും വരുന്നുണ്ട്. ഹിന്ദു വിദ്വേഷിയായ ഉദ്യോഗസ്ഥയെ ജയിലിലടയ്ക്കണമെന്നാണ് കമന്റുകളിലൊന്ന്. ഡ്യൂട്ടിയിൽ ആരും സ്വന്തം വ്യക്തിപരമായ താൽപ്പര്യങ്ങളെ കൂട്ടിക്കുഴയ്ക്കരുതെന്നും ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും മറ്റൊരാൾ കുറിച്ചു. അതെസമയം കങ്കണയ്ക്ക് അടി കിട്ടിയതിൽ സന്തോഷിക്കുന്ന കമന്റുകളും ധാരാളം വരുന്നുണ്ട്. സിഖ് കർഷകരെ കേന്ദ്ര സർക്കാർ അപമാനിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥ തന്നെ മർദ്ദിച്ചതെന്നാണ് കങ്കണ പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിട്ടുണ്ട് സിഐഎസ്എഫ്. വ്യാഴാഴ്തച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.