സുരേഷ് ഗോപി ഉൾപ്പെടെ 17 എംപിമാരും സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിൽ; എന്നാൽ ഹൈബി ഹിന്ദിയിലും! ബിജെപി എംപി സുരേഷ് ഗോപി, ഇടത് എംപി കെ രാധാകൃഷ്ണൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം പേരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എറണാകുളം എംപി ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വയനാട്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോ ടേം സ്പീക്കർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള 18 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. ശശി തരൂർ ഒഴികെയുള്ള എല്ലാ എംപിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.'കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ' എന്ന് പ്രാർഥിച്ചു കൊണ്ടാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഹൈബി ഈഡൻ ഒഴികെയുള്ള യുഡിഎഫ് എംപിമാരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ദൈവനാമത്തിലായിരുന്നു യുഡിഎഫ് എംപിമാരുടെയും സത്യപ്രതിജ്ഞ. ഇടത് എംപി കെ രാധാകൃഷ്ണൻ മലയാളത്തിൽ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. തിരുവനന്തപുരത്തു നിന്നുള്ള യുഡിഎഫ് എംപിയായ ശശി തരൂർ നിലവിൽ വിദേശ യാത്രയിലാണ്. ഈ ആഴ്ച അവസാനമാകും തരൂരിൻ്റെ സത്യപ്രതിജ്ഞ നടക്കുക. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, ഷാഫി പറമ്പിൽ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, വികെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് എംപിമാർ.
ഇന്ത്യൻ ഭരണഘടനയുടെ ചെറു പതിപ്പ് കൈയിൽ പിടിച്ചാണ് കോൺഗ്രസ് എംപിമാർ സഭയിലേക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് സ്പീക്കറുടെ ചേമ്പറിലേക്ക് എത്തിയപ്പോഴും എംപിമാർ ഭരണഘടന കൈയിൽ കരുതി. ചിലർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.ബിജെപി എംപി സുരേഷ് ഗോപി, ഇടത് എംപി കെ രാധാകൃഷ്ണൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം പേരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എറണാകുളം എംപി ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വയനാട്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോ ടേം സ്പീക്കർ അറിയിച്ചു.