ഉണ്ണി കാനായിയുടെ കരവിരുതിൽ കേരളത്തിലൊരുങ്ങുന്നു പ്രിയ ഗായകന്റെ വെങ്കല ശില്പം...

Divya John
 ഉണ്ണി കാനായിയുടെ കരവിരുതിൽ കേരളത്തിലൊരുങ്ങുന്നു പ്രിയ ഗായകന്റെ വെങ്കല ശില്പം... പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് 10 അടി ഉയരമുള്ള ശിൽപ്പം ഉയരുന്നത്. പാന്റും കോട്ടും ധരിച്ച് സൗമ്യമായി ചിരിച്ച് കൈകൂപ്പി നിൽക്കുന്ന രീതിയിലാണ് എസ്‌പി ബാലസുബ്രമണ്യത്തിന്റെ വെങ്കലശില്പം ഒരുങ്ങുന്നത്. എസ്‌പി ബാലസുബ്രമണ്യത്തിന് കേരളത്തിൽ വെങ്കല ശില്പം ഒരുങ്ങുന്നു. കേരളത്തിലെ മിക്ക നഗരങ്ങളിലും ഉണ്ണി കാനായിയുടെ ശിൽപ്പങ്ങൾ കാണാം. എകെജിയും കെ കരുണാകരനും തുടങ്ങിയ നിരവധി രാഷ്ട്രീയ, സാസ്കാരിക നേതാക്കളുടെ പ്രതിമകൾ അദ്ദേഹം ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ശിൽപം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.ഒരു ടൈൽസ് പണിക്കാരനായി ജീവിതം തുടങ്ങിയ ആളാണ് ഉണ്ണി.



ചെറുപ്പത്തിലേ പഠനം ഉപേക്ഷിക്കേണ്ടി വന്നു ഉണ്ണിക്ക്. വീട്ടിലെ സാഹചര്യങ്ങളായിരുന്നു കാരണം. ടൈൽസ് പണികൾക്കും മറ്റ് നിർമാണത്തൊഴിലുകൾക്കും പോകുന്നതിനിടയിൽ കലാപ്രവർത്തനവും കൊണ്ടുപോയി. ഇപ്പോൾ മുഴുവൻസമയ കലാപ്രവർത്തകനായി മാറുകയും ചെയ്തു.
സ്കൂൾ പഠനകാലം മുതൽ ഉണ്ണി ശിൽപം നിർമിക്കുന്നുണ്ട്. അടുത്തുള്ള വണ്ണാത്തിപ്പുഴയുടെ തീരങ്ങളിൽ അടിയുന്ന കളിമണ്ണായിരുന്നു അസംസ്കൃത വസ്തു. സ്കൂളിലെ കലാപ്രവർത്തനങ്ങളിൽ ചിത്രമെഴുത്തും ശിൽപനിർമാണവുമെല്ലാമായി ഉണ്ണി ഉണ്ടായിരുന്നു.



ശിൽപ്പങ്ങളോട് വലിയ താൽപ്പര്യമുള്ളയാളാണ് എസ്‌പി ബാലസുബ്രഹ്മണ്യം. മരിക്കുന്നതിനു മുമ്പ്, 2020 ജൂൺ മാസത്തിൽ അദ്ദേഹം തന്റെ മാതാപിതാക്കളുടെ ശിൽപ്പം നിർമ്മിക്കാൻ മുൻകൈയെടുത്തിരുന്നു. മാതാപിതാക്കളായ എസ്‌പി സാംബമൂർത്തി, ശകുന്തളമ്മ എന്നിവരുടെ ശിൽപ്പമാണ് പ്രശസ്ത ശിൽപ്പി രാജ്കുമാർ വുഡയാറിനെക്കൊണ്ട് ഉണ്ടാക്കിച്ചത്. ഈ ശിൽപ്പം ഇഷ്ടപ്പെട്ടതോടെ എസ്‌പി ബാല സുബ്രഹ്മണ്യം തന്റെ സ്വന്തം ശിൽപ്പം ഉണ്ടാക്കാനും ഓർഡർ നൽകുകയുണ്ടായി. പക്ഷെ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന് നേരിൽച്ചെന്ന് അളവുകൾ നൽകാൻ സാധിച്ചില്ല.



പകരം ഫോട്ടോകൾ അയയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടിക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന്റെ ശിൽപ്പം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ സമീപിച്ചതും അദ്ദേഹത്തെയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ശിൽപ്പം നിർമ്മിച്ചത്. ഒറ്റദിവസംകൊണ്ട് മെറ്റൽ ഗ്ലാസിൽ നമ്പർ വൺ എന്ന സിനിമയിലെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ഫിഗർ പുനാരാവിഷ്‌കരിക്കുകയായിരുന്നു.

Find Out More:

Related Articles: