നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയാണ്; നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്!തനിക്കെതിരായി വരുന്ന വിഷയങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ബോധ്യമായാലും അത് തിരുത്താനോ വിശദമാക്കാനോ തയ്യാറാകുന്നില്ല. ഇത് ശരിക്കും അന്യായമാണ്. ഇത്തരം വിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ തുടർച്ചയായി വലിച്ചിഴക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിൻ്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങൾക്ക് അറിയാം. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഎമ്മിൻ്റെ യുവ നേതാവ് 22 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നായിരുന്നു ഏറ്റവും ഒടുവിലായി ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച പരാതി സിപിഎമ്മിന് ലഭിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.
സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളിക്കെതിരെയാണ് ആരോപണം ഉയർന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന് വാഗ്ദാനം നൽകിയാണ് പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇക്കാര്യം തള്ളി രംഗത്തെത്തിയ പ്രമോദ് കോട്ടുളി താൻ ആരുടെയും കൈയിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രതികരിച്ചു. അടുത്ത കാലത്തായി വരുന്ന ആരോപണങ്ങളിൽ ഒരു കാര്യവുമില്ലാതെ തന്നെ വ്യക്തിപരമായി വലിച്ചിഴക്കുന്നു. പിന്നീട് വിഷയങ്ങൾ എവിടെയും എത്തില്ല. തന്നെ വലിച്ചിഴച്ചതിൽ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമാകും. എന്നിട്ടും അത് പ്രചരിപ്പിക്കുന്നവർ തിരുത്താൻ തയ്യാറാകുന്നില്ല. അത് ന്യായമല്ലല്ലോ. എല്ലാ അതിരുകളും കടന്നുള്ള ഇത്തരം പ്രചരണങ്ങൾക്കും വ്യക്തിഹത്യ നടത്തുന്ന നിലപാടിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റിയാസിനെതിരായ ആരോപണങ്ങൾ റിയാസ് തന്നെ നിഷേധിച്ചിട്ടുള്ളതാണ്. ആർക്കെതിരെയും ആരോപണം ഉന്നയിക്കാമല്ലോ. സ്ഥിരമായി ആരോപണങ്ങൾ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലിയെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. അതേസമയം ആരോപണം നിഷേധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നണ്ടെന്നും അതിനെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. അതിനിടെ, വിഷയത്തിൽ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ആരോപണത്തിൽ പാട്ടി പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് പറഞ്ഞു. പണം വാങ്ങി പിഎസ്സി മെമ്പർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിന് ഇല്ല.
പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഎമ്മിൻ്റെ യുവ നേതാവ് 22 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നായിരുന്നു ഏറ്റവും ഒടുവിലായി ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച പരാതി സിപിഎമ്മിന് ലഭിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളിക്കെതിരെയാണ് ആരോപണം ഉയർന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന് വാഗ്ദാനം നൽകിയാണ് പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഇക്കാര്യം തള്ളി രംഗത്തെത്തിയ പ്രമോദ് കോട്ടുളി താൻ ആരുടെയും കൈയിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പ്രതികരിച്ചു. അടുത്ത കാലത്തായി വരുന്ന ആരോപണങ്ങളിൽ ഒരു കാര്യവുമില്ലാതെ തന്നെ വ്യക്തിപരമായി വലിച്ചിഴക്കുന്നു. പിന്നീട് വിഷയങ്ങൾ എവിടെയും എത്തില്ല. തന്നെ വലിച്ചിഴച്ചതിൽ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമാകും. എന്നിട്ടും അത് പ്രചരിപ്പിക്കുന്നവർ തിരുത്താൻ തയ്യാറാകുന്നില്ല.