ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ; ജൂൺ 25 ഇനി 'ഭരണഘടന ഹത്യ ദിനം ആക്കി കേന്ദ്രം! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യമറിയിച്ചത്. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും വമ്പിച്ച സംഭാവനകളെ ഈ ദിനം അനുസ്മരിക്കുമെന്ന് എക്‌സിലെ പോസ്റ്റിലൂടെ അമിത് ഷാ പറഞ്ഞു. ഇനിമുതൽ ജൂൺ 25 'ഭരണഘടന ഹത്യ' ദിനമായി ആചരിക്കും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂൺ 25നാണ്. 1975 ജൂൺ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ മനോഭാവത്തിൻ്റെ ലജ്ജാകരമായ പ്രകടനത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവിനെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിൽ അകപ്പെട്ടു. മാധ്യമങ്ങളുടെ ശബ്ദം നിശബ്ദമാക്കുകയും ചെയ്തെന്ന് അമിത് ഷാ കുറിച്ചു.
എല്ലാ വർഷവും ജൂൺ 25 'ഭരണഘടന ഹത്യ ദിവസ് ആയി ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.
1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും.1975 ജൂൺ മുതൽ 1977 മാർച്ചുവരെ രണ്ട് വർഷത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ അടിച്ചമർത്തലുകൾക്ക് കാരണമായി. പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടികൾ ശക്തമാക്കുകയും നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്തു. മാധ്യമസ്വാതന്ത്ര്യത്തിനും വിലക്കുകൾ കൽപ്പിക്കുകയുണ്ടായി. ജൂൺ 25ന് ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെടുന്നതിൻ്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലെ കുറിപ്പിലൂടെ പറഞ്ഞു. ജൂൺ 25 ഭരണഘടന ഹത്യ ദിവസ് ആയി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാകും. അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിയേയും ഓർക്കാനുള്ള ദിനം കൂടിയാണിത്. ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
എല്ലാ വർഷവും ജൂൺ 25 'ഭരണഘടന ഹത്യ ദിവസ് ആയി ആചരിക്കാൻ സർക്കാർ തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും. 1975 ജൂൺ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ മനോഭാവത്തിൻ്റെ ലജ്ജാകരമായ പ്രകടനത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവിനെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിൽ അകപ്പെട്ടു. മാധ്യമങ്ങളുടെ ശബ്ദം നിശബ്ദമാക്കുകയും ചെയ്തെന്ന് അമിത് ഷാ കുറിച്ചു.