താൻ നിരപരാധിയാണ്; മൗനം വെടിഞ്ഞ് പൂജ ഖേദ്കർ രംഗത്ത്! ആരോപണം അന്വേഷിക്കുന്ന സെൻട്രൽ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകുമെന്നും സത്യം പുറത്തുവരുമെന്നും പൂജ മഹാരാഷ്ട്രയിലെ വാഷിമിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന ലഭിക്കാനായി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാണ് 34കാരിയായ പൂജയ്ക്കെതിരായ ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മൗനം വെടിഞ്ഞ് ആരോപണം നേരിടുന്ന ഐഎഎസ് പ്രൊബേഷനറി ഓഫീസർ പൂജ ഖേദ്കർ.പൂനെ അസിസ്റ്റൻ്റ് കളക്ടറായി ട്രെയിനിങ് തുടരുന്നതിനിടെ കളക്ടറുടെ ഓഫീസിൽ പ്രത്യേക ചേമ്പർ, ഔദ്യോഗിക വാഹനം, സ്റ്റാഫുകൾ എന്നിവ ആവശ്യപ്പെട്ടതോടെയാണ് പൂജ ഖേദ്കർ വിവാദത്തിൽപെട്ടത്. നിയവിരുദ്ധമായി ബീക്കൺ ലൈറ്റും 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും ഘടിപ്പിച്ച പൂജയുടെ ആഡംബര കാർ പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് 2023 ബാച്ച് മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജയ്ക്കെതിരെ കൂടുതൽ ആരോപണം ഉയർന്നത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ താൻ നിരപരാധിയാണ്. മാധ്യമവിചാരണയിലൂടെ താൻ കുറ്റക്കാരിയാണെന്ന് പറയുന്നത് തെറ്റാണ്. കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകും. സത്യം പുറത്തുവരും. കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും സ്വീകാര്യമായിരിക്കണം. ഒരു പ്രൊബേഷണർ എന്ന നിലയിൽ തൻ്റെ ജോലി ചെയ്യുമെന്നും പൂജ ഖേദ്കർ പറഞ്ഞു.സെൻട്രൽ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. തനിക്കോ മാധ്യമങ്ങൾക്കോ പൊതുജനത്തിനോ തീരുമാനിക്കാൻ കഴിയില്ല. കമ്മിറ്റിയുടെ തീരുമാനം എപ്പോൾ വന്നാലും അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് നിങ്ങളോട് പറയാൻ തനിക്കാകില്ലെന്നും പൂജ ഖേദ്കർ പറഞ്ഞു.
മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ പൂജയുടെ പിതാവ് ദിലിപ് ഖേദ്കർ ലോക്സഭയിൽ മത്സരിച്ചപ്പോൾ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ ആസ്തി 40 കോടി രൂപയായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളാണെന്നു ചൂണ്ടിക്കാട്ടിയാണ് പൂജ സർട്ടിഫിക്കറ്റ് നേടിയതെന്നാണ് ആരോപണം. പരീക്ഷയിൽ മുൻഗണന ലഭിക്കാനായി തനിക്ക് കാഴ്ചാപരിമിതിയുണ്ടെന്ന് കാട്ടിയും പൂജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കാൻ വേണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പലതവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും ആരോപണമുണ്ട്. സിവിൽ സർവീസിൽ മികച്ച സ്ഥാനം ഉറപ്പിക്കാനായി പൂജ ഒബിസി ക്വാട്ട, പേഴ്സൺസ് വിത്ത് ബെഞ്ച്മാർക്ക് ഡിസബിലിറ്റി (പിഡബ്യുബിഡി) എന്നീ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപണമാണ് ഉയർന്നത്.
പൂജ സമർപ്പിച്ച ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും സ്വീകാര്യമായിരിക്കണം. ഒരു പ്രൊബേഷണർ എന്ന നിലയിൽ തൻ്റെ ജോലി ചെയ്യുമെന്നും പൂജ ഖേദ്കർ പറഞ്ഞു.സെൻട്രൽ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. തനിക്കോ മാധ്യമങ്ങൾക്കോ പൊതുജനത്തിനോ തീരുമാനിക്കാൻ കഴിയില്ല. കമ്മിറ്റിയുടെ തീരുമാനം എപ്പോൾ വന്നാലും അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് നിങ്ങളോട് പറയാൻ തനിക്കാകില്ലെന്നും പൂജ ഖേദ്കർ പറഞ്ഞു. മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ പൂജയുടെ പിതാവ് ദിലിപ് ഖേദ്കർ ലോക്സഭയിൽ മത്സരിച്ചപ്പോൾ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ ആസ്തി 40 കോടി രൂപയായിരുന്നു.