രാജ്യസഭയിൽ അംഗസംഖ്യ കുറവ് ബിജെപിക്ക്, ബില്ല് പാസാക്കാൻ പാടുപെടും! നോമിനേറ്റഡ് എംപിമാരായ രാകേഷ് സിൻഹ, രാം ഷകൽ, സോനാൽ മൻസിങ്, മഹേഷ് ജത്മലാനി എന്നിവരുടെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ബിജെപിയുടെ അംഗസംഖ്യയിൽ കുറവുണ്ടായത്.
നിലവിൽ രാജ്യസഭയിൽ ബിജെപിക്ക് 86 എംപിമാരാണുള്ളത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 101 എംപിമാരും. 245 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്തുണ വേണം.രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞു.അതേസമയം സുപ്രധാന ബില്ലുകളടക്കം പാസാകാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് മറ്റ് പാർട്ടികളുടെ പിന്തുണ തേടേണ്ടതായി വരും.
12 അംഗങ്ങളുടെ കൂടി പിന്തുണയാണ് എൻഡിഎയ്ക്ക് വേണ്ടത്. ഇതിൽ ഏഴ് നോമിനേറ്റഡ് എംപിമാരും ഒരു സ്വതന്ത്രനും ഉൾപ്പെടുന്നു. അണ്ണാ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നീ കക്ഷികളുടെ പിന്തുണ ബിജെപിക്ക് മുൻപ് ലഭിച്ചിട്ടുണ്ട്.നിലവിൽ 20 രാജ്യസഭ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിൽ 11ലും ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കും. മഹാരാഷ്ട്ര, അസം, ബിഹാർ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലാണ് ഒഴിവ്. കുറഞ്ഞത് എട്ടു സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.ആന്ധ്രാ പ്രദേശിലെ വൈഎസ്ആർ കോൺഗ്രസിന് 11 ഉം ഒഡീഷയിലെ ബിജെഡിക്ക് ഒൻപതും അംഗങ്ങളുണ്ട്. ഇരു സംസ്ഥാനങ്ങളിലും എൻഡിഎ ഭരണം പിടിച്ചത് രണ്ടു കക്ഷികൾക്കും തിരിച്ചയായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വൈഎസ്ആർ കോൺഗ്രസും ബിജെഡിയും രാജ്യസഭയിൽ ബിജെപി പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ട്.അതേസമയം സുപ്രധാന ബില്ലുകളടക്കം പാസാകാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് മറ്റ് പാർട്ടികളുടെ പിന്തുണ തേടേണ്ടതായി വരും. 12 അംഗങ്ങളുടെ കൂടി പിന്തുണയാണ് എൻഡിഎയ്ക്ക് വേണ്ടത്. ഇതിൽ ഏഴ് നോമിനേറ്റഡ് എംപിമാരും ഒരു സ്വതന്ത്രനും ഉൾപ്പെടുന്നു. അണ്ണാ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നീ കക്ഷികളുടെ പിന്തുണ ബിജെപിക്ക് മുൻപ് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിൻ്റെ സഭയിലെ അംഗസഖ്യ 87 ആണ്.
കോൺഗ്രസിന് മാത്രം 26 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസിന് 13, ആം ആദ്മി പാർട്ടി, ഡിഎംകെ എന്നീ കക്ഷികൾക്ക് 10 വീതവും അംഗങ്ങളുണ്ട്. നിലവിൽ രാജ്യസഭയിലെ അംഗസംഖ്യ 225 ആണ്. 101 അംഗങ്ങൾക്ക് പുറമേ ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രൻ്റെയും പിന്തുണ എൻഡിഎയ്ക്കുണ്ട്. കേവല ഭൂരിപക്ഷത്തിന് നാല് എംപിമാരുടെ പിന്തുണ കൂടി എൻഡിഎയ്ക്ക് ആവശ്യമുണ്ട്. സുപ്രധാന ബില്ലുകളടക്കം രാജ്യസഭയിൽ പാസാക്കാൻ എൻഡിഎയ്ക്ക് സഭയിൽ കേവല ഭൂരിപക്ഷം അനിവാര്യമാണ്.